അധ്യാപക നിയമനം
Saturday, October 23, 2021 12:56 AM IST
കോ​ട​ഞ്ചേ​രി: 2021-2022 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ കോ​ട​ഞ്ചേ​രി ഗ​വ. കോ​ള​ജി​ൽ കെ​മി​സ്ട്രി വി​ഭാ​ഗ​ത്തി​ൽ അ​തി​ഥി അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​രും, നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി ടെ​സ്റ്റ് അ​ല്ലെ​ങ്കി​ൽ പി​എ​ച്ച്ഡി യോ​ഗ്യ​ത ഉ​ള്ള​വ​രും, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റേ​റ്റി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​മാ​യി​രി​ക്ക​ണം.
താ​ത്പ​ര്യ​മു​ള്ള​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം 27 ന് ​രാ​വി​ലെ 10.30 നു ​പ്രി​ൻ​സി​പ്പ​ൽ ചേം​ബ​റി​ൽ കൂ​ടി​ക്കാ​ഴ്ച​ക്ക് ഹാ​ജ​രാ​വേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്‌ 8289853275 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് എ​ന്ന് പ്രി​ൻ​സി​പ്പൽ അ​റി​യി​ച്ചു.

അ​സോ​സി​യേ​ഷ​ന് തു​ട​ക്ക​മാ​യി

കോ​ഴി​ക്കോ​ട്: 40 വ​യ​സ് പൂ​ർ​ത്തി​യാ​യ ജേ​സീ​സ് അം​ഗ​ങ്ങ​ൾ​ക്കാ​യി ദേ​ശീ​യ കൂ​ട്ടാ​യ്മ​ക്ക് (എ​സ്എം​എ) കോ​ഴി​ക്കോ​ട് തു​ട​ക്ക​മാ​യി. പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ജെ​സി​ഐ ഇ​ന്ത്യ മേ​ഖ​ല 21 ന്‍റെ പ്ര​ഥ​മമേ​ഖ​ലാ അ​ധ്യ​ക്ഷ​നാ​യി കെ.​സ​ത്യ​പ്ര​കാ​ശ് ചു​മ​ത​ല​യേ​റ്റു. 19ന് ​വൈ​കീ​ട്ട് കോ​ഴി​ക്കോ​ട് ഹോ​ട്ട​ൽ മ​ല​മ്പാ​ർ പാ​ല​സി​ൽ ന​ട​ന്ന പ്രൗ​ഢ ഗം​ഭീ​ര​മാ​യ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ ജൂ​ണി​യ​ർ ചേ​മ്പ​ർ ഇ​ന്‍റർനാ​ഷ​ണ​ലി​ന്‍റെ പ്ര​ഥ​മ മ​ല​യാ​ളി വേ​ൾ​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഷൈ​ൻ ടി. ​ഭാ​സ്ക​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ജെ​സി​ഐ ഇ​ന്ത്യ​യു​ടെ ദേ​ശീ​യ അ​ധ്യ​ക്ഷ രാ​ഖി ജെ​യി​ൽ മു​ഖ്യാ​ഥി​തി​യും ജേ​സീ​സ് ഭ​ര​ണ നി​ർ​വ​ഹ​ണ ക​മ്മ​റ്റി അം​ഗം അ​ഡ്വ. ര​വി​ശ​ങ്ക​ർ വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രു​ന്നു. 150 നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ഠ​ന സ​ഹാ​യ​ത്തി​നു​ള്ള തു​ക വേ​ദി​യി​ൽ വെ​ച്ച് ജൂ​നി​യ​ർ ചേ​മ്പ​ർ​ദേ​ശീ​യ പ്ര​സി​ഡ​ന്‍റിന് കൈ​മാ​റി.