ക​ർ​ഷ​ക ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് 26ന് ​പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ക്കും
Saturday, October 23, 2021 12:56 AM IST
കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​സ​ർ​ക്കാ​രിന്‍റെ തെ​റ്റാ​യ കാ​ർ​ഷി​ക ന​യ​ങ്ങ​ൾ​ക്കെ​തി​രെ​യും ശ​രി​യാ​യ ച​ർ​ച്ച ചെ​യ്യാ​തെ പാ​സാ​ക്കി​യ മൂ​ന്ന് ബി​ല്ലു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന ക​ർ​ഷ​ക​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് 26ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് ജി​ല്ല​യി​ലെ പ​ഞ്ചാ​യ​ത്ത്,കോ​ർ​പറേ​ഷ​ൻ, മു​ൻ​സി​പ്പാ​ലി​റ്റി ആ​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ റാ​ലി സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​യു​ക്ത ക​ർ​ഷ​ക​സ​മി​തി അ​റി​യി​ച്ചു.
ചെ​യ​ർ​മാ​ൻ ടി.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​വി​ശ്വ​ൻ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​ഷി​ജു, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സി.​പി. അ​ബ്ദു​റ​ഹി​മാ​ൻ, യു.​പി. അ​ബൂ​ബ​ക്ക​ർ, ടി.​വി. വി​ജ​യ​ൻ, കെ.​പി. കൃ​ഷ്ണ​ൻ​കു​ട്ടി, പി.​ടി. ആ​സാ​ദ്, ടി.​എം.ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ കൂ​ടി​ക്കാ​ഴ്ച

കോ​ഴി​ക്കോ​ട്: നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍റെ കീ​ഴി​ല്‍ ജി​ല്ല​യി​ല്‍ കൗ​മാ​ര​ഭൃ​ത്യം സ്പെ​ഷ്യ​ലി​സ്റ്റ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ഒ​ഴി​വി​ലേ​ക്ക് 29ന് ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു. ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി അ​ന്നേ ദി​വ​സം രാ​വി​ലെ 10.30ന് ​സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ജി​ല്ലാ ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 0495 2371486.