ഗ്രാ​മീ​ണ വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം ഇന്ന്
Saturday, October 23, 2021 12:56 AM IST
കു​റ്റ്യാ​ടി: വോ​ളീ​ബോ​ളി​ന് ഉ​ണ​ർ​വേ​കാ​ൻ ക​ർ​മപ​ദ്ധ​തി​ക​ളു​മാ​യി ഗ്രാ​മീ​ണ വോ​ളീ​ബോ​ൾ അ​സോ​സി​യേ​ഷ​ൻ കേ​ര​ള പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഇന്നു കു​റ്റ്യാ​ടി ഗ്രീ​ൻ​വാ​ലി പാ​ർ​ക്കി​ൽ ന​ട​ക്കും.
അ​ർ​ജു​നഅ​വാ​ർ​ഡ് ജേ​താ​ക്ക​ളാ​യ വി.​പി.​കു​ട്ടി​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ, ടോം ​ജോ​സ​ഫ് എ​ന്നി​വ​ർ സം​യു​ക്ത​മാ​യാ​ണ് ഉ​ദ്ഘാ​ട​ന ക​ർ​മം നി​ർ​വ​ഹി​ക്കു​ക. ച​ട​ങ്ങി​ൽ കു​റ്റ്യാ​ടി എം​എ​ൽ​എ കു​ഞ്ഞ​ഹമ്മ​ദ് കു​ട്ടി അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ഇ​ന്ത്യ​ൻ വോ​ളീ​ബോ​ളി​ന് പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച ഗ്രാ​മീ​ണവോ​ളീ​ബോ​ൾ നി​ശ്ച​ല​മാ​യ നി​ല​യി​ലാ​ണ്. പ​ഴ​യ പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ആ​ത്മാ​ർ​ത്ഥ​മാ​യ ശ്ര​മ​മാ​ണ് സം​ഘ​ട​ന ല​ക്ഷ്യം വ​യ്ക്കു​ന്ന​ത്.​സം​സ്ഥാ​ന​ത്തെ 14 ജി​ല്ല​ക​ളി​ലും പു​തി​യ സം​ഘ​ട​ന​യ്ക്ക് ഘ​ട​ക​ങ്ങ​ളു​ണ്ട്. വ​ട​ക​ര​യി​ൽ വി​ളി​ച്ച് ചേ​ർ​ത്ത വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ പു​ളി​മൂ​ട്ടി​ൽ, സെ​ക്ര​ട്ട​റി സി.​എ​ച്ച്. ഷെ​രീ​ഫ്, കെ.​വി.​ശ​ശി​ധ​ര​ൻ, പ്ര​ദീ​പ് കു​മാ​ർ, പി.​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.