കൈ​ത​പ്പൊ​യി​ൽ - അ​ഗ​സ്ത്യ​ൻ​മു​ഴി റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​നാ​സ്ഥ: സി​പി​എം, കോ​ൺ​ഗ്ര​സ് പി​ഡ​ബ്യു​ഡി ഓ​ഫീ​സ് മാ​ർ​ച്ച്‌ ന​ട​ത്തി
Saturday, October 23, 2021 12:56 AM IST
തി​രു​വ​മ്പാ​ടി: കൈ​ത​പ്പൊ​യി​ൽ - അ​ഗ​സ്ത്യ​ൻ​മു​ഴി റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ ക​രാ​റു​കാ​ര​ന്‍റെ അ​നാ​സ്ഥ​ക്കെ​തി​രെ സി​പി​എം, കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​മ്പാ​ടി പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സി​ലേ​ക്ക് വെ​വ്വേ​റെ മാ​ർ​ച്ച് ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്നു തു​ട​ങ്ങി​യ മാ​ർ​ച്ചി​ന് നേ​താ​ക്ക​ളാ​യ ഗീ​ത വി​നോ​ദ്, കെ.​എം.​മു​ഹ​മ്മ​ദാ​ലി, ജോ​ളി ജോ​സ​ഫ്, സ​ജി ഫി​ലി​പ്പ്, സു​നി​ൽ ഖാ​ൻ, ഗീ​ത പ്ര​ശാ​ന്ത്, ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഏ​രി​യ ക​മ്മി​റ്റി​യം​ഗം വി.​കെ.​പീ​താം​ബ​ര​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യോ എം​എ​ൽ​എ​യു​ടെ​യോ കെ​ടു​കാ​ര്യ​സ്ഥ​ത​മൂ​ല​മ​ല്ല റോ​ഡ് പ​ണി കാ​ൽ​ന​ട​യാ​ത്ര പോ​ലും സു​ഖ​മാ​യി ന​ട​ക്കാ​ത്ത രീ​തി​യി​ലേ​ക്ക് മാ​റി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​ടി​യ​ന്ത​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ ആ​ദ​ർ​ശി​ന് സി​പി​എം നേ​താ​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി.​തു​ട​ർ​ന്ന് പ​തി​നൊ​ന്ന​ര​യോ​ടെ കൈ​ത​പ്പൊ​യി​ൽ അ​ഗ​സ്ത്യ​മു​ഴി റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് എ​തി​രെ​യും സ​ർ​ക്കാ​രും ക​രാ​റു​കാ​രും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി അ​വ​സാ​നി​പ്പി​ച്ച് നി​ർ​മാ​ണം ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും നി​ർ​മാ​ണ​ത്തി​ലെ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും കു​റി​ച്ച് ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​മ്പാ​ടി കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ക​ൾ സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി.
പ്ര​തി​ഷേ​ധ ധ​ർ​ണ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും ക​രാ​റു​കാ​ര​ന് നി​ർ​മാ​ണ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കി​യ​താ​ണ് എ​സ്റ്റി​മേ​റ്റും നി​ർ​മാ​ണ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ളും ലം​ഘി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി​യ​തെ​ന്നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ് പ​റ​ഞ്ഞു.
ക​രാ​റു​കാ​ര​നെ അ​ടി​യ​ന്ത​ര​മാ​യി ക​രി​മ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പു​തി​യ ക​രാ​ർ ന​ൽ​കി റോ​ഡ് നി​ർ​മാ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
തി​രു​വ​മ്പാ​ടി ടൗ​ണി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ ധ​ർ​ണ​യി​ൽ കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പി.​സി.​മാ​ത്യു, തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​കാ​ട്ട്, കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് അ​ല​ക്സ് തോ​മ​സ്, ലി​സി ചാ​ക്കോ, കെ.​എം.​പൗ​ലോ​സ്, കു​ര്യാ​ച്ച​ൻ തെ​ങ്ങുംമൂ​ട്ടി​ൽ, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, സ​ഹീ​ർ എ​ര​ഞ്ഞോ​ണ, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ, ഹ​നീ​ഫ അ​ച്ചം​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.