ജാ​ന​കി​ക്കാ​ട് പ​രി​സ​ര​മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്തണമെന്ന്
Saturday, October 23, 2021 12:56 AM IST
കു​റ്റ്യാ​ടി: മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ്ര​കൃ​തി ര​മ​ണീ​യ​മാ​യ ജാ​ന​കി​ക്കാ​ട് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് ശ​ക്ത​മാ​യ നീ​രീ​ക്ഷ​ണ​വ​ല​യം സ്ഥാ​പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ൾ​ക്ക് മു​ൻ​പ് ജാ​ന​കി​കാ​ട് പ​രി​സ​ര​ത്ത് വ​ച്ച് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം അ​ധി​കാ​രി​ക​ളു​ടെ ക​ണ്ണു​തു​റ​പ്പി​ക്ക​ണ​മെ​ന്നും നി​സ്സം​ഗ​ത അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് മ​രു​തോ​ങ്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെട്ടു. ജി​ല്ല പ്ര​സി​ഡന്‍റ് പി.​എം.​ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി.​എം. മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ടി. തോ​മ​സ്, ത്രേ​സ്യാ​മ്മ മാ​ത്യു, അ​ഭി​ലാ​ഷ് പാ​ലാ​ഞ്ചേ​രി, ശ്രീ​ധ​ര​ൻ വാ​ള​ക്ക​യം, മ​നോ​ജ് പു​തു​പ്പ​ള്ളി ത​കി​ടി​യേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സീ​റ്റ് ഒ​ഴി​വ്

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഐ​എ​ച്ച് ആ​ര്‍​ഡി​യി​ല്‍ ഒ​ഴി​വു​ള​ള സീ​റ്റു​ക​ളി​ലേ​ക്കു​ള​ള സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ തി​ങ്ക​ളാ​ഴ്ച്ച ന​ട​ക്കും. രാ​വി​ലെ 10ന് ​ബി​എ ഇം​ഗ്ലീ​ഷ്, ബി​എ​സ്‌​സി കം​മ്പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, ബി​സി​എ12ന് ​ബി​ബി​എ, ബി​കോം കം​മ്പ്യൂ​ട്ട​ര്‍ അ​പ്ലി​ക്കേ​ഷ​ന്‍ എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്കും സ്‌​പോ​ട്ട് അ​ഡ്മി​ഷ​ന്‍ ന​ട​ത്തും. യൂ​ണി​വേ​ഴ്‌​സി​റ്റി ക്യാ​പ് ര​ജി​സ്‌​ട്രേ​ഷ​നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം. കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 8547005025 ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെടാ​വു​ന്ന​താ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.