സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ അ​മി​ത​വേ​ഗം നി​യ​ന്ത്രി​ക്ക​ണം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Saturday, October 23, 2021 12:54 AM IST
കോ​ഴി​ക്കോ​ട്: സ്വ​കാ​ര്യ ബ​സു​ക​ളു​ടെ അ​മി​ത വേ​ഗം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ബ​സ് ജീ​വ​ന​ക്കാ​രു​ടെ അ​തി​ക്ര​മം ത​ട​യു​ന്ന​തി​നും കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബ​ന്ധ​പ്പെ​ട്ട സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ക​മ്മീ​ഷ​ൻ ജു​ഡീ​ഷ്യ​ൽ അം​ഗം കെ. ​ബൈ​ജുനാ​ഥി​ന്‍റേതാ​ണ് ഉ​ത്ത​ര​വ്.
ക​ണ്ണൂ​ർ - കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ അ​മി​ത വേ​ഗ​ത​യി​ൽ ഓ​ടു​ന്ന മ​സാ​ഫി എ​ന്ന് പേ​രു​ള്ള സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്ത​തി​ന് മ​ർ​ദ​ന​മേ​റ്റ വ​ട​ക​ര സ്വ​ദേ​ശി ടി.​പി.​വി​ജീ​ഷ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ക​മ്മീ​ഷ​ൻ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. പ​രാ​തി​യി​ൽ ഐ​പി​സി പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​നം കാ​ര​ണം ത​നി​ക്ക് ര​ണ്ടാ​ഴ്ച ജോ​ലി​ക്ക് പോ​കാ​നാ​യി​ല്ലെ​ന്നും ചി​കി​ത്സ​ക്കാ​യി ഏ​റെ പ​ണം ചെ​ല​വാ​യെ​ന്നും പ​രാ​തി​ക്കാ​ര​ൻ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.