18 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു
Saturday, October 23, 2021 12:54 AM IST
കോ​ഴി​ക്കോ​ട്: ന്യൂജ​ൻ മ​യ​ക്കു​മ​രു​ന്നാ​യ 18 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​മാ​യി യു​വാ​വി​നെ എ​ക്സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ഴി​ക്കോ​ട് പു​തി​യ​റ ജ​യി​ൽ​റോ​ഡ് സ്വ​ദേ​ശി രോ​ഹി​ത് ആ​ന​ന്ദ് (42) ആ​ണ് പി​ടി​യി​ലാ​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് -ബൈ​പ്പാ​സ് റോ​ഡി​ൽ പാ​ച്ച​ക്ക​ൽ സ്ഥ​ല​ത്ത്‌ നി​ന്നാ​ണ് സ്കൂ​ട്ട​റി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി സി​നി​മ പ​ര​സ്യ നി​ർ​മാ​ണ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ പ്ര​വ​ർ​ത്തി​ക്കു​ന്ന യു​വാ​വ് മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ്. ന​ഗ​ര​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണ​വും ഉ​പ​യോ​ഗ​വും വ​ർ​ധി​ക്കു​ന്നു​വെ​ന്ന എ​ക്സൈ​സ് ഇ​ന്‍റലി​ജ​ൻ​സ് റി​പ്പോർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.
സി​റ്റി എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ സി. ​ശ​ര​ത് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റം എ​ക്സൈ​സ് ഐ​ബി ഇ​ൻ​സ്‌​പെ​ക്ട​ർ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, കോ​ഴി​ക്കോ​ട് ഐ​ബി ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​പ്ര​ജി​ത്, എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​മേ​ഖ​ല സ്‌​ക്വാ​ഡ് അം​ഗം അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ, പ​ര​പ്പ​ന​ങ്ങാ​ടി ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ കെ. ​പ്ര​ദീ​പ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ നി​തി​ൻ ചോ​മാ​രി, കോ​ഴി​ക്കോ​ട് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സ് പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ർ സ​ജീ​വ​ൻ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഗം​ഗാ​ധ​ര​ൻ, ദി​ലീ​പ്, ഡ്രൈ​വ​ർ ഒ.​ടി. മ​നോ​ജ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്.