നി​പ്പ ഉ​റ​വി​ടം ക​ണ്ടെത്താ​നാ​യി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന; വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് സ്ര​വം ശേ​ഖ​രി​ച്ചു
Saturday, October 23, 2021 12:54 AM IST
മു​ക്കം: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ര​ണ്ട് ത​വ​ണ​യാ​യി നി​പ്പ മ​ര​ണം സ്ഥി​രീ​ക​രി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​റ​വി​ടം ക​ണ്ട​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന വ്യാ​പി​പ്പി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടി സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. ഭാ​വി​യി​ൽ നി​പ്പ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി മു​ന്നൊ​രു​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് വ​വ്വാ​ലു​ക​ളെ പി​ടി​ച്ച​ത്.
കൂ​ളി​മാ​ടി​നു സ​മീ​പം ചു​ള്ളി​ക്കാ​പ​റ​മ്പ്, മാ​വൂ​ർ തെ​ങ്ങി​ല ക​ട​വി​ലെ കാ​ൻ​സ​ർ സെ​ന്‍റ​ർ കെ​ട്ടി​ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് വ​വ്വാ​ലു​ക​ളെ​യും ന​രി​ച്ചീ​റു​ക​ളെ​യും പി​ടി​കൂ​ടി​യ​ത്. വ​നം വ​കു​പ്പ് ചീ​ഫ് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​അ​രു​ൺ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് വ​വ്വാ​ലു​ക​ളെ പി​ടി​കൂ​ടി​യ​ത്. പി​ടി​കൂ​ടി​യ വ​വ്വാ​ലു​ക​ളി​ൽ നി​ന്നും സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് വ​നം വ​കു​പ്പി​ന്‍റെ ബ​ത്തേ​രി സെ​ന്‍റ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫ് റി​സ​ർ​ച്ച് ആ​ൻ​ഡ് ഫോ​റ​ൻ​സി​ക് ലാ​ബി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും (സി​ഡ​ബ്ല്യൂ ആ​ർ​എ​ഫ്).
പൂ​നെ​യി​ലെ എ​ൻ​ഐ​വി ലാ​ബി​ലും പ​രി​ശോ​ധ​ന​യ്ക്ക​യ​ക്കും. നി​പ്പ ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ കൃ​ത്യ​മാ​യ ഉ​റ​വി​ടം മ​ന​സി​ലാ​ക്കാ​ൻ പ്ര​യാ​സം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​പ്പോ​ൾ ഭാ​വി​യെ മു​ന്നി​ൽ ക​ണ്ടു​ള്ള പ​രി​ശോ​ധ​ന. വ​രും ദി​വ​സ​ങ്ങ​ളി​ലും വ​വ്വാ​ലു​ക​ളു​ടെ​യും ന​രി​ച്ചീ​റു​ക​ളു​ടെ​യും സാ​ന്നി​ധ്യ​മു​ള്ള സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തി കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.