സ​ര്‍​വ​ക​ലാ​ശാ​ല സു​വ​ര്‍​ണ​ജൂ​ബി​ലി ബ്ലോ​ക്ക് നി​ര്‍​മാ​ണം തു​ട​ങ്ങി
Saturday, October 23, 2021 12:54 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള​ട​ങ്ങി​യ അ​ക്കാ​ദ​മി​ക് ഇ​വാ​ല്വേ​ഷ​ന്‍ സു​വ​ര്‍​ണ​ജൂ​ബി​ലി ബ്ലോ​ക്ക് നി​ര്‍​മാ​ണം തു​ട​ങ്ങി. പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​എം.​കെ. ജ​യ​രാ​ജ് നി​ര്‍​വ​ഹി​ച്ചു. മൂ​ന്ന് നി​ല​ക​ളി​ലാ​യു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ​നി​ല​യു​ടെ നി​ര്‍​മാ​ണ​മാ​ണ് ഒ​ന്നാം ഘ​ട്ട​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​ക. 6.60 കോ​ടി​രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 2336 ച​തു​ര​ശ്ര​മീ​റ്റ​ർ ആ​ണ് ത​റ​വി​സ്തീ​ര്‍​ണം.

189 പേ​രെ ഉ​ള്‍​ക്കൊ​ള്ളാ​വു​ന്ന പ​രി​ശോ​ധ​ന ഹാ​ള്‍, ലോ​ക്ക​ല്‍ ഏ​രി​യ നെ​റ്റ് വ​ര്‍​ക്കോ​ടെ​യു​ള്ള കം​പ്യൂ​ട്ട​റു​ക​ൾ, യോ​ഗം ചേ​രാ​നു​ള്ള ഹാ​ൾ, താ​മ​സ സൗ​ക​ര്യം, പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ നി​രീ​ക്ഷ​ണ സെ​ൽ, ശു​ചി​മു​റി​ക​ള്‍, ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ഹാ​ള്‍ തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. പ​രീ​ക്ഷാ​ഭ​വ​ന്‍ കെ​ട്ടി​ട​ത്തി​ന് പി​റ​കി​ലാ​യി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ ഡി​ജി​റ്റ​ലാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നു​ള്ള എ​എ​സ്ആ​ര്‍​എ​സ് നി​ര്‍​മി​തി​യോ​ട് ചേ​ര്‍​ന്നാ​ണ് പു​തി​യ കെ​ട്ടി​ടം. അ​ധ്യാ​പ​ക​ര്‍​ക്ക് ഇ​വി​ടെ താ​മ​സി​ച്ചു​കൊ​ണ്ടു ത​ന്നെ യ​ഥാ​സ​മ​യം മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്താ​നാ​കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, പ​ഠ​ന ബോ​ര്‍​ഡ് യോ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കാ​ണ് ഇ​തു പ്ര​ധാ​ന​മാ​യും ഉ​പ​യോ​ഗി​ക്കു​ക. ഒ​ന്ന​ര​വ​ര്‍​ഷ​മാ​ണ് നി​ര്‍​മാ​ണ ക​രാ​ര്‍ കാ​ലാ​വ​ധി​യെ​ങ്കി​ലും ഒ​രു വ​ര്‍​ഷ​ത്തി​ന​കം പ​ണി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി.​സി. പ​റ​ഞ്ഞു.

കെ​ട്ടി​ട​ത്തി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​ക്കി​യ​ത് അ​സി. എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ കെ.​എ​ല്‍. ര​ഞ്ജി​ത്താ​ണ്. അ​ങ്ക​മാ​ലി​യി​ലെ കെ.​ജെ. വ​ര്‍​ഗീ​സാ​ണ് ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ പ്രൊ ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം. നാ​സ​ർ, ര​ജി​സ്ട്രാ​ര്‍ ഡോ.​ഇ.​കെ. സ​തീ​ഷ്, പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍ ഡോ.​സി.​സി. ബാ​ബു, യൂ​ണി​വേ​ഴ്സി​റ്റി എ​ന്‍​ജി​നി​യ​ര്‍ വി.​ആ​ര്‍. അ​നി​ല്‍ കു​മാ​ർ, എ​ക്സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ജ​യ​ന്‍ പാ​ട​ശേ​രി, അ​സി. എ​ന്‍​ജി​നി​യ​ര്‍ സി.​എ​സ്. ആ​ദ​ര്‍​ശ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.