യു​വാ​വ്‌ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു
Friday, October 22, 2021 11:12 PM IST
കോ​ഴി​ക്കോ​ട്‌: റെ​യി​ൽ​പാ​ളം മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ യു​വാ​വ്‌ ട്രെ​യി​ൻ ത​ട്ടി​മ​രി​ച്ചു. വെ​ള്ള​യി​ൽ പു​തി​യ​ക​ട​വ്‌ സ്വ​ദേ​ശി സ​ബ്രീ​ന മ​ൻ​സി​ലി​ൽ സ​ക്കീ​ർ ഹു​സൈ​ന്‍റെ മ​ക​ൻ സ​ർ​ഫാ​സ്‌ (22) ആ​ണ് മ​രി​ച്ച​ത്‌.

ആ​റാം ഗേ​റ്റി​നുസ​മീ​പം കാ​രാ​ട്‌ സ്‌​കൂ​ളി​ന​ടു​ത്താ​ണ് ബു​ധ​നാ​ഴ്‌​ച രാ​ത്രി അ​പ​ക​ട​മു​ണ്ടാ​യ​ത്‌. ഒ​രാ​ളെ ട്രെ​യി​ൻ ത​ട്ടി​യ​താ​യി ലോ​ക്കോ പൈ​ല​റ്റ്‌ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്‌ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

വെ​ള്ളി രാ​വി​ലെ സ​മീ​പ​ത്തെ വീ​ട്ടു​കാ​രാ​ണ് ട്രാ​ക്കി​ന​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്‌. ന​ട​ക്കാ​വ്‌ പോലീ​സ്‌ സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ്‌ ന​ട​ത്തി. മും​താ​സാ​ണ്‌ സ​ർ​ഫാ​സി​ന്‍റെ ഉ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​മീ​ൻ, സ​ബ്രീ​ന.