താമരശേരിയിൽ അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ മോ​ഷ​ണം
Friday, October 22, 2021 12:35 AM IST
താ​മ​ര​ശേ​രി: അ​ട​ച്ചി​ട്ട വീ​ട്ടി​ല്‍ നി​ന്നു വൈ​ദ്യു​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ മോ​ഷ​ണം പോ​യി. താ​മ​ര​ശേ​രി വെ​ഴ്പ്പു​ര്‍ പ​ഴ​ശി​രാ​ജ സ്‌​കൂ​ളി​ന് സ​മീ​പം പ​രേ​ത​നാ​യ ദാ​മോ​ദ​ര പ​ണി​ക്ക​രു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
വീ​ട്ടി​ലെ താ​മ​സ​ക്കാ​ര്‍ നാ​ലു​ദി​വ​സ​മാ​യി സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു. ഇ​ന്ന​ലെ വീ​ട്ടി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് വാ​തി​ലും പൂ​ട്ടും ത​ക​ര്‍​ത്ത നി​ല​യി​ല്‍ ക​ണ്ട​ത്. തു​ട​ന്നു വീ​ടു പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ലാ​പ്ടോ​പും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​യ​ത്.
താ​മ​ര​ശേ​രി എ​സ്ഐ വി.​എ​സ്. സ​നൂ​ജി​ന്‍റെ നേ​തൃ​ത്വ​ത്ത​ലു​ള​ള ഫോ​റ​ന്‍​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.