ഏറ്റെടുത്ത സ്ഥലത്തിനു തുക നല്കിയില്ല! കൊടിയത്തൂർ ഗവ. യുപി സ്കൂൾ ഗ്രൗണ്ട് ജപ്തി ചെയ്തു
Friday, October 22, 2021 12:35 AM IST
മു​ക്കം: കൊ​ടി​യ​ത്തൂ​ർ ജി​എം​യു​പി സ്കൂ​ളി​നാ​യി പ​ഞ്ചാ​യ​ത്ത് ഏ​റ്റെ​ടു​ത്ത​സ്ഥ​ലം കോ​ട​തി ജ​പ്തി ചെ​യ്തു. മു​ന്‍ സ്ഥ​ല​മു​ട​മ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.
നൂ​റു വ​ർ​ഷ​ത്തോ​ള​മാ​യി സ്കൂ​ൾ കെ​ട്ടി​ട​വും ഗ്രൗ​ണ്ടു​മാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന 30 സെ​ന്‍റ് സ്ഥ​ല​മാ​ണ് 2008ല്‍ ​പ​ഞ്ചാ​യ​ത്ത് നി​ർ​ബ​ന്ധി​ത​മാ​യി ഏ​റ്റെ​ടു​ത്ത​ത്. 2008ൽ ​തു​ട​ങ്ങി​യ ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ 2013 ൽ ​വാ​ല്വേ​ഷ​ൻ തു​ക അ​ട​ച്ചാ​ണ് പൂ​ത്തീ​ക​രി​ച്ച​ത്. 2011 ഒ​ക്ടോ​ബ​ർ 21ന് ​അ​ഞ്ചു ല​ക്ഷ​വും 2013 ജൂ​ലൈ​യി​ൽ 31,60,000 രൂ​പ​യും സ്ഥ​ല​മു​ട​മ​യ്ക്കു കൈ​മാ​റി​യി​രു​ന്നു. ഈ ​സ്ഥ​ല​ത്തി​ന്‍റെ തൊ​ട്ട​ടു​ത്തു​ള്ള, വ​ർ​ഷ​ങ്ങ​ളാ​യി സ്കൂ​ൾ ഉ​പ​യോ​ഗി​ച്ചുവ​ന്നി​രു​ന്ന ര​ണ്ടുവ്യ​ക്തി​ക​ളു​ടെ സ്ഥ​ലം 2000-2005 ൽ ​പ​ഞ്ചാ​യ​ത്തുഭ​രി​ച്ച എ​ല്‍​ഡി​എ​ഫ് ഭ​ര​ണ സ​മി​തി വി​ല നി​ശ്ച​യി​ച്ച് എ​ടു​ത്തി​രു​ന്നു.
തു​ട​ർ​ന്നു വ​ന്ന യു ​ഡി എ​ഫ് ഭ​ര​ണ സ​മി​തി​യാ​ണ് 30 സെ​ന്‍റ് സ്ഥ​ലം അ​ക്വ​യ​ർ ചെ​യ്ത​ത്. ഇ​തോ​ടെ 2014-ൽ ​നി​ർ​ണ​യി​ച്ച വി​ല കു​റ​വാ​ണെ​ന്നും കൂ​ട്ടി​ത്ത​ര​ണ​മെ​ന്നും കാ​ണി​ച്ച് സ്ഥ​ലം ഉ​ട​മ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
ഇ​തി​ൽ ഉ​ട​മ​യ്ക്ക് 65,52,184 രൂ​പ കൂ​ടി ന​ൽ​കാ​ൻ വി​ധി​യാ​യി. ഇ​തി​നെ​തി​രെ ക​ഴി​ഞ്ഞ എ​ല്‍​ഡി​എ​ഫ് ഭ​ര​ണ സ​മി​തി അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​തി​നി​ടെ അ​ധി​ക തു​ക ഈ​ടാ​ക്കി ന​ൽ​കാ​ൻ ഉ​ട​മ വീ​ണ്ടും കോ​ട​തി ക​യ​റി. 65 ല​ക്ഷ​ത്തി​ന്‍റെ പ​ലി​ശ​യ​ട​ക്കം ഉ​ട​മ​യ്ക്കു പ​ഞ്ചാ​യ​ത്ത് ന​ല്‍​ക​ണ​മെ​ന്ന് വി​ധി വ​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് കോ​ട​തി ജ​പ്തി ന​ട​പ​ടി​യെ​ടു​ത്ത​ത്.
ജ​പ്തി ചെ​യ്ത​താ​യി അ​റി​യി​ച്ച് ഗ്രൗ​ണ്ടി​ല്‍ കോ​ട​തി നോ​ട്ടീ​സ് പ​തി​ച്ചി​ട്ടു​ണ്ട്‌.
ഇ​തോ​ടെ വ​ന്‍​ബാ​ധ്യ​ത​യാ​ണ് പ​ഞ്ചാ​യ​ത്തി​നു വ​ന്നു​ചേ​ര്‍​ന്നി​രി​ക്കു​ന്ന​ത്. ഇ​പ്പോ​ള്‍ ജ​പ്തി ചെ​യ്ത സ്ഥ​ല​ത്ത് കി​ഫ്‌​ബി യി​ൽ നി​ന്ന് ഒ​രു കോ​ടി രൂ​പ​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന് അ​നു​മ​തി ല​ഭി​ച്ചി​രു​ന്നു. ക​രാ​ർ ഒ​പ്പു​വ​ച്ചി​രു​ന്നെ​ങ്കി​ലും പ്ര​വൃ​ത്തി ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. സ്ഥ​ലം ജ​പ്തി ചെ​യ്ത​തോ​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ന​ട​പ​ടി​ക​ളും അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി.
അ​സൗ​ക​ര്യ​ങ്ങ​ള്‍​ക്ക് ന​ടു​വി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്കൂ​ളി​നും ജ​പ്തി​ന​ട​പ​ടി ബു​ദ്ധി​മു​ട്ടാ​കും. വി​ഷ​യ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പി​ടി​എ​യും നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ട്ടു. അ​ധി​ക‌​തു​ക അ​ട​ച്ചു കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​ന് എ​ത്ര​യും പെ​ട്ടെ​ന്നു ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് എ​ല്‍​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ഭ​ര​ണ​സ​മി​തി​യോ​ട് രേ​ഖാ​മൂ​ലം ആ​വ​ശ്യ​പ്പെ​ട്ടു.