ജയിലിൽ ക​മ്പി​ളി​യും ചെ​രി​പ്പും വേ​ണ​മെ​ന്നു പ്രതി ജോ​ളി
Friday, October 22, 2021 12:35 AM IST
കോ​ഴി​ക്കോ​ട്: ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളു​ള്ള​തി​നാ​ല്‍ ജ​യി​ലി​ല്‍ ക​മ്പി​ളി​യു​ള്‍​പ്പെ​ടെ​യു​ള്ള വ​സ്ത്ര​ങ്ങ​ള്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി കൂ​ട​ത്താ​യി കൊ​ല​പാ​ത​കകേ​സി​ലെ മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫ്. ജ​യി​ലി​ല്‍ ത​ണു​പ്പു​ള്ള​തി​നാ​ല്‍ സോ​ക്‌​സും ചെ​രി​പ്പും ധ​രി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​മ്പി​ളി​പു​ത​പ്പും ത​റ​യി​ല്‍ കി​ട​ക്കാ​നു​ള്ള വി​രി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് സൂ​പ്ര​ണ്ട് മു​മ്പാ​കെ ആ​വ​ശ്യ​പ്പെ​ട്ട​ത്.
എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും കോ​ട​തി​യാ​ണ് ഇ​തു അം​ഗീ​ക​രി​ക്കേ​ണ്ട​തെ​ന്നും ജ​യി​ല്‍ സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് ജോ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ലും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടു. ജ​യി​ല്‍ സൂ​പ്ര​ണ്ടി​നു ല​ഭി​ച്ച അ​പേ​ക്ഷ ജ​യി​ല​ധി​കൃ​ത​ർ കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ിട്ടുണ്ട്.

കൂ​ട​ത്താ​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ ആ​റു പേ​രെ കൊ​ല​ചെ​യ്ത കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ ജോ​ളി കോ​ഴി​ക്കോ​ട് ജി​ല്ലാ ജ​യി​ലി​ലാ​ണ് റി​മാ​ന്‍​ഡി​ല്‍ ക​ഴി​യു​ന്ന​ത്.