കുറ്റ്യാടി കൂട്ടമാനഭംഗം! പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍​ഫോ​ണ്‍ പ​രി​ശോ​ധി​ക്കു​ന്നു
Friday, October 22, 2021 12:35 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: കുറ്റ്യാടിക്കടുത്ത് പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യാ​യ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ എ​ത്തി​ച്ചു കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ല്‍ പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​തി​ക​ള്‍ പ​ക​ര്‍​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​റി​യു​ന്ന​തി​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.
നാ​ലു​പേ​രു​ടേ​യും മൊ​ബൈ​ല്‍​ഫോ​ണ്‍ സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​യ്ക്കും. ദൃ​ശ്യ​ങ്ങ​ള്‍ ഡീ​ലി​റ്റ് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ല്‍ പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​വും. പ്ര​തി​ക​ള്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി കേ​സ​ന്വേ​ഷി​ക്കു​ന്ന നാ​ദാ​പു​രം എ​എ​സ്പി നി​ധി​ന്‍ രാ​ജ് അ​റി​യി​ച്ചു. മ​റ്റു കേ​സു​ക​ളി​ലൊ​ന്നും പ്ര​തി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും കൂ​ടു​ത​ല്‍ അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും എ​എ​സ്പി അ​റി​യി​ച്ചു.
ര​ണ്ടാ​ഴ്ച മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മൊ​യി​ലോ​ത്ത​റ തെ​ക്കേ​പ​റ​മ്പ​ത്ത് സാ​യൂ​ജ് (24)അ​ടു​ക്ക​ത്ത് പാ​റ​ച്ചാ​ലി​ല്‍ ഷി​ബു(34), ആ​ക്ക​ല്‍ പാ​ലോ​ളി അ​ക്ഷ​യ് (22), മൊ​യി​ല്ലാ​ത്ത​റ ത​മ​ഞ്ഞീ​മ്മ​ല്‍ രാ​ഹു​ല്‍ (22) എ​ന്നി​വ​രാ​ണ് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. സാ​യൂ​ജും പെ​ണ്‍​കു​ട്ടി​യും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.
ര​ണ്ടാ​ഴ്ച മു​മ്പ് സാ​യൂ​ജ് പെ​ണ്‍​കു​ട്ടി​യോ​ട് ജാ​ന​കി​ക്കാ​ട് വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ലെ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി എ​ത്തി​യ​തി​നു പി​ന്നാ​ലെ മ​റ്റു​ള്ള​വ​രും ഇ​വി​ടെ​യെ​ത്തി. സാ​യൂ​ജ് ശീ​ത​ള​പാ​നീ​യ​ത്തി​ല്‍ ല​ഹ​രി ചേ​ര്‍​ത്തു കു​ടി​ക്കാ​ന്‍ ന​ല്‍​കു​ക​യും ശേ​ഷം പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.