വെ​ള്ളം കെ​ട്ടി നി​ന്ന് വാഴക്കൃ​ഷി നശിച്ചു
Friday, October 22, 2021 12:35 AM IST
മു​ക്കം: ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യി വാ​ഴ​കൃ​ഷി ന​ശി​ച്ചു. പു​ൽ​പ​റ​മ്പ് ക​രി​വാ​ര​ക്കോ​ട്ട് വ​യ​ലി​ലെ വാ​ഴ കൃ​ഷി​യാ​ണ് ചീ​ഞ്ഞ് ന​ശി​ച്ച​ത്. ഇ​വി​ടെ അ​ഞ്ച് ഏ​ക്ക​റോ​ളം വ​രു​ന്ന പാ​ട​ത്ത് 3000 ത്തോ​ളം നേ​ന്ത്ര വാ​ഴ​കൃ​ഷി​യു​ണ്ട്. ഇ​തി​ലേ​റെ​യും മ​ഴ​വെ​ള്ളം കെ​ട്ടി​ക്കി​ട​ന്ന് ചീ​ഞ്ഞു പോ​യി.
പ​റ​മ്പാ​ട്ടു​മ്മ​ൽ അ​ബ്ദു​ൽ റ​ഷീ​ദ്, അ​ത്തി​ക്കോ​ട്ടു​മ്മ​ൽ അ​ബൂ​ബ​ക്ക​ർ, ചോ​ല​ക്ക​ൽ അ​ബ്ദു​ള്ള, പ​റ​മ്പി​ൽ സ​മ​ദ്, മാ​ങ്ങാ​ട്ടു​പ​റ​മ്പി​ൽ ജ​ബ്ബാ​ർ, പെ​രു​വാ​ട്ടി​ൽ ഷ​മീ​ർ തു​ട​ങ്ങി പ​ത്തി​ല​ധി​കം ക​ർ​ഷ​ക​ർ​ക്കാ​ണ് വാ​ഴ കൃ​ഷി ന​ശി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച്ച​ക്കി​ടെ തു​ട​ർ​ച്ച​യാ​യി മ​ഴ പെ​യ്ത​താ​ണ് വെ​ള്ളം കെ​ട്ടി​കി​ട​ക്കാ​ൻ കാ​ര​ണ​മാ​യ​ത്.

സ്ഥി​ര​മാ​യി വാ​ഴ​കൃ​ഷി ന​ട​ത്താ​റു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​ർ​ക്ക് ആ​ദ്യ​ത്തെ അ​നു​ഭ​വ​മാ​ണ് ഇ​ത്ത​വ​ണ​ത്തെ നി​ല​ക്കാ​ത്ത മ​ഴ​യി​ലെ കൃ​ഷി​നാ​ശം. മി​ക്ക ക​ർ​ക്ഷ​ക​രും ഒ​രു മാ​സം മു​മ്പാ​ണ് വാ​ഴ ക​ന്നു​ക​ൾ ന​ട്ട​ത്. ഈ ​സ​മ​യ​മാ​കു​മ്പോ​ഴേ​ക്കും ക​ർ​ഷ​ക​ർ​ക്ക് ഒ​രു ക​ന്നി​ന്‍റെ വി​ല​യും പ​ണി​ക്കൂ​ലി​യും ഉ​ൾ​പ്പെ​ടെ നൂ​റു രൂ​പ​യോ​ളം ചെ​ല​വ് വ​രും. കൃ​ഷി​യാ​കെ ന​ശി​ച്ച​തോ​ടെ വ​ലി​യ ബാ​ധ്യ​ത​യാ​ണ് വാ​ഴ​ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​യ​ത്. അ​തു കൊ​ണ്ട് ത​ന്നെ ക​ർ​ഷ​ക​ർ​ക്കാ​വ​ശ്യ​മാ​യ പ​രി​ര​ക്ഷ ന​ൽ​കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​റ​മ്പാ​ട്ടു​മ്മ​ൽ ക​രി​വാ​ര​ക്കോ​ട്ട് വ​യ​ലി​ലെ ക​ർ​ഷ​ക​ർ