പെ​രു​വ​ണ്ണാ​മൂ​ഴി സി​ആ​ർ​പി​എ​ഫ് കേ​ന്ദ്ര​ത്തി​നു സ​മീ​പ​ം പു​ലി​യി​റ​ങ്ങി
Friday, October 22, 2021 12:33 AM IST
പേ​രാ​മ്പ്ര: ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്രം വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് പു​ലി​യെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ഏ​ഴ​ര​യോ​ടെ ക​ട​ക​ൾ പൂ​ട്ടി​യി​റ​ങ്ങി​യ​വ​രാ​ണു പു​ലി റോ​ഡി​നു കു​റു​കെ ഓ​ടു​ന്ന​ത് ക​ണ്ട​ത്.
സി​ആ​ർ​പി​എ​ഫ് കേ​ന്ദ്ര​ത്തി​നു വേ​ണ്ടി സ​ർ​ക്കാ​ർ പ​ത്തു വ​ർ​ഷം മു​മ്പ് അ​ക്വ​യ​ർ ചെ​യ്ത ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ 40 ഏ​ക്ക​റോ​ളം സ്ഥ​ലം കാ​ട് മൂ​ടി വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​വി​ടെ നി​ന്നാ​ണ് പു​ലി ഇ​റ​ങ്ങി ഓ​ടി​യ​ത്. പു​ലി​യെ പ​ല​രും പ​ല ദി​വ​സ​ങ്ങ​ളി​ലും ക​ണ്ട​താ​യി പ​റ​യു​ന്നു​ണ്ട്. വ​നം​ന​വു​പ്പി​ന്‍റെ ഓ​ഫീ​സ് ഇ​തി​നു സ​മീ​പ​ത്താ​ണ്.