വീ​ര്യ​മ്പ്ര​ത്തെ കൊ​ല​പാ​ത​കം: പ്ര​തിയെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി
Friday, October 22, 2021 12:33 AM IST
ബാ​ലു​ശേ​രി: കോ​ഴി​ക്കോ​ട് വീ​ര്യ​മ്പ്ര​ത്ത് വാ​ട​ക​വീ​ട്ടി​ല്‍ ഭാ​ര്യ ഉ​മ്മു​കു​ല്‍​സു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഭ​ര്‍​ത്താ​വ് താ​ജു​ദ്ദീ​ന് വീ​ര്യ​മ്പ്ര​ത്തെ വീ​ട്ടി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ഉ​ച്ച​യോ​ടെ​യാ​ണ് പ്ര​തി​യെ വീ​ട്ടി​ലെ​ത്തി​ച്ച​ത്. ബാ​ലു​ശേ​രി സി​ഐ എം.​കെ. സു​രേ​ഷ്‌​കു​മാ​ർ, എ​സ്‌​ഐ പി. ​റ​ഫീ​ഖ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ സു​ര​ക്ഷാ​മു​ന്‍​ക​രു​ത​ലോ​ടെ വീ​ട്ടി​ലെ​ത്തി​ച്ച​ത്.
ഉ​മ്മു​കു​ല്‍​സു​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച വീ​ട്ടി​ലെ മു​റി​യും ഹാ​ളി​ലു​മു​ണ്ടാ​യ സം​ഭ​വ​ങ്ങ​ള്‍ പ്ര​തി പോ​ലീ​സി​നോ​ട് വി​ശ​ദീ​ക​രി​ച്ചു. ഇ​വി​ടെ തെ​ളി​വെ​ടു​പ്പി​ന്നു​ശേ​ഷം ബാ​ലു​ശേ​രി​യി​ലെ പെ​ട്രോ​ള്‍ പ​മ്പി​ലും പ്ര​തി​യു​മാ​യെ​ത്തി തെ​ളി​വെ​ടു​പ്പു ന​ട​ത്തി. നാ​ളെ മ​ല​പ്പു​റ​ത്ത് എ​ട​രി​ക്കോ​ട് പ്ര​തി​യു​ടെ സ്വ​ന്തം വീ​ട്ടി​ലും തെ​ളി​വെ​ടു​പ്പു ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.