വാഴ്സിറ്റിയിൽ കാ​യി​കവി​ഭാ​ഗ​ത്തി​ന് ഓ​ഫീ​സ് കെ​ട്ടി​ട​മൊ​രു​ങ്ങു​ന്നു
Thursday, October 21, 2021 12:58 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​യി​ക രം​ഗ​ത്ത് വ​ൻ നേ​ട്ട​ങ്ങ​ൾ കൊ​യ്ത കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക പ​ഠ​ന വ​കു​പ്പി​നു വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം സ്വ​ന്തം ഓ​ഫീ​സ് കെ​ട്ടി​ട​മൊ​രു​ങ്ങു​ന്നു. അ​ഞ്ചു കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ടം സെ​ന​റ്റ് ഹൗ​സി​നു ചേ​ർ​ന്നു​ള്ള സ്ഥ​ല​ത്ത് സ്റ്റേ​ഡി​യ​ത്തി​നു അ​ഭി​മു​ഖ​മാ​യാ​ണ് ഒ​രു​ക്കു​ന്ന​ത്.
ചു​രു​ങ്ങി​യ പ​ഠ​ന വ​കു​പ്പു​ക​ളോ​ടെ ആ​രം​ഭി​ച്ച സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​രം​ഭം മു​ത​ൽ സ്വ​ന്ത​മാ​യി ഓ​ഫീ​സ് കെ​ട്ടി​ട​മി​ല്ലാ​തെ​യാ​ണ് കാ​യി​ക​വി​ഭാ​ഗം പ്ര​വ​ർ​ത്തി​ച്ചു​പോ​രു​ന്ന​ത്. ര​ണ്ടു​നി​ല കെ​ട്ടി​ട​ത്തി​ൽ സ്പോ​ർ​ട്സ് മ്യൂ​സി​യം, ഓ​ഫീ​സ് റൂം, ​ലൈ​ബ്ര​റി, ക്ലാ​സ് റൂ​മു​ക​ൾ, സ​ർ​ച്ച് സെ​ന്‍റ​ർ, വി​വി​ഐ​പി റൂ​മു​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും. സ്റ്റേ​ഡി​യ​ത്തി​ലെ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളും പ​രി​ശീ​ല​ന​ങ്ങ​ളും കാ​ണാ​വു​ന്ന രീ​തി​യി​ലാ​ണ് കെ​ട്ടി​ടം സ​ജ്ജ​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ സെ​ന​റ്റ് ഹൗ​സി​നു താ​ഴെ നി​ല​യി​ലാ​ണ് താ​ത്കാ​ലി​ക​മാ​യാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്പു
സ്റ്റേ​ഡി​യ​ത്തി​ലെ പ​വ​ലി​യ​നി​ലാ​യി​രു​ന്നു വ​ർ​ഷ​ങ്ങ​ളോ​ളം കാ​യി​ക​പ​ഠ​ന വ​കു​പ്പ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.