അ​ഗ്രോ സൊ​സൈ​റ്റി​യു​ടെ പേ​രി​ൽ ത​ട്ടി​പ്പ്: അന്വേഷണം ഊർജിതം
Thursday, October 21, 2021 12:58 AM IST
കോ​ഴി​ക്കോ​ട് : അ​ഗ്രോ സൊ​സൈ​റ്റി​യു​ടെ പേ​രി​ല്‍ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു പ​ണം ത​ട്ടി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം . മു​ത​ല​ക്കു​ള​ത്തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ശ്വ​ദീ​പ്തി മ​ള്‍​ട്ടി സ്റ്റേ​റ്റ് അ​ഗ്രോ സൊ​സൈ​റ്റി​ക്കെ​തി​രേ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ​രാ​തി ല​ഭി​ച്ച​ത്.
ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റു ശാ​ഖ​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ജി​ല്ല​യി​ല്‍ കോ​ഴി​ക്കോ​ട്, വ​ട​ക​ര, കു​റ്റ്യാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശാ​ഖ​ക​ളു​ള്ള​ത്. ഡ​യ​റ​ക്ട​ര്‍​മാ​രാ​യ അ​ഞ്ചു​പേ​ര്‍​ക്കെ​തി​രെ​യാ​ണ് ക​സ​ബ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം കേ​സെ​ടു​ത്ത​ത്.
സൊ​സൈ​റ്റി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തി​യ​തി​ന്‍റെ രേ​ഖ​ക​ളും ര​ജി​സ്റ്റ​റു​ക​ളും കം​പ്യൂ​ട്ട​റു​ക​ളും പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്. കോ​യ​മ്പ​ത്തൂ​ര്‍ ആ​സ്ഥാ​ന​മാ​ക്കി ആ​രം​ഭി​ച്ച സൊ​സൈ​റ്റി ക​ര്‍​ഷ​ക​രു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കാ​നെ​ന്ന പേ​രി​ലാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. ബൈ​ലോ പ്ര​കാ​രം നി​ക്ഷേ​പം സ്വീ​ക​രി​ക്കാ​ന്‍ സൊ​സൈ​റ്റി​ക്ക് അ​ധി​കാ​ര​മി​ല്ല.
നി​ര​വ​ധി​യാ​ളു​ക​ളി​ല്‍ നി​ന്നാ​യി 7.75 കോ​ടി രൂ​പ​യാ​ണ് ഈ ​വ​ര്‍​ഷം മാ​ത്രം പ​ണം സ്വീ​ക​രി​ച്ച​ത്. നി​ക്ഷേ​പ​മാ​യി ന​ല്‍​കി​യ 14 ല​ക്ഷം രൂ​പ​യി​ല്‍ ഒ​രു ഭാ​ഗം തി​രി​കെ ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് കൊ​ള​ത്ത​റ സ്വ​ദേ​ശി ന​ല്‍​കി​യി​രി​ക്കു​ന്ന പ​രാ​തി.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ത​ല​ക്കു​ള​ത്തെ സ്ഥാ​പ​ന​ത്തി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ​ത്.