സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ഇടി​ഞ്ഞുവീണു വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ
Thursday, October 21, 2021 12:57 AM IST
മു​ക്കം: ശ​ക്ത​മാ​യ മ​ഴ​യി​ൽ സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ലി​ടി​ഞ്ഞ് വീ​ണ് വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ആ​ന​യാം​കു​ന്ന് സ്വ​ദേ​ശി എം.​സി. അ​ലി ഫാ​സി​ലി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കാ​ണ് ആ​ന​യാം​കു​ന്ന് ജി​എ​ൽ​പി സ്കൂ​ളി​ന്‍റെ ചു​റ്റു​മ​തി​ൽ ഇ​ടി​ഞ്ഞു വീ​ണ​ത്. ഇന്നലെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം.
ചു​റ്റു​മ​തി​ലി​ന്‍റെ വി​ള്ള​ൽ സ്‌​കൂ​ൾ അ​ധി​കൃ​ത​രെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നു​വെ​ന്നും സ്‌​കൂ​ൾ പ​രി​സ​ര​ത്ത് വെ​ള്ളം കെ​ട്ടി​നി​ന്ന​താ​വാം മ​തി​ലി​ടി​യാ​ൻ കാ​ര​ണ​മെ​ന്നും അ​ലി ഫാ​സി​ൽ പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ലം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​മി​ന എ​ട​ത്തി​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ത്യ​ൻ മു​ണ്ട​യി​ൽ, വാ​ർ​ഡ് അം​ഗം കു​ഞ്ഞാ​ലി മ​മ്പാ​ട്ട്, എ​ച്ച്.​എം. സി​ദ്ദി​ഖ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ർ ത​ലാ​പ്പി​ൽ, എ​ൽ.​കെ. മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.