പേ​രാ​മ്പ്ര വെ​റ്ററിന​റി പോ​ളി​ക്ലി​നി​ക്കി​ൽ രാ​ത്രി​കാ​ല സേ​വ​നം ആ​രം​ഭി​ച്ചു
Thursday, October 21, 2021 12:57 AM IST
പേ​രാ​മ്പ്ര: മൂ​ന്നു ഷി​ഫ്റ്റു​ക​ളി​ലാ​യി പേ​രാ​മ്പ്ര വെ​റ്റി​ന​റി പോ​ളി ക്ലി​നി​ക്കി​ൽ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി. രാ​വി​ലെ എ​ട്ട് മു​ത​ൽ ര​ണ്ട് വ​രെ​യും ര​ണ്ടു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും തു​ട​ർ​ന്നു രാ​വി​ലെ എ​ട്ട് വ​രെ​യു​മാ​ണു പ്ര​വ​ർ​ത്ത​ന സ​മ​യം. ഇ​തോ​ടൊ​പ്പം മൂ​ന്നു ഹൗ​സ് സ​ർ​ജ​ൻ​മാ​രു​ടെ അ​ധി​ക സേ​വ​ന​വും ല​ഭ്യ​മാ​വും. രാ​ത്രി​കാ​ല സേ​വ​ന​ങ്ങ​ളു​ടെ ഉ​ൽ​ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​പി. ബാ​ബു നി​ർവ​ഹി​ച്ചു.
വി​ക​സ​ന സ്റ്റാ​ന്‍ഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സി. വി​ജി​ത റി​പ്പോ​ർ​ട്ടു അ​വ​ത​രി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശ​ശി​കു​മാ​ർ പേ​രാ​മ്പ്ര, കെ.​കെ. വി. ​നോ​ദ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗം വി​നോ​ദ​ൻ തി​രു​വോ​ത്ത്, ബി​ഡി​ഒ പി.​വി. ബേ​ബി, ഡോ. ​എം.​എ​സ്. ജി​ഷ്നു, ഡോ. ​സെ​യ്യാ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.