ല​യ​ൺ​സ് ക്ല​ബ് സ്‌​കൂ​ളി​ലേ​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ ന​ൽ​കി
Thursday, October 21, 2021 12:56 AM IST
കോ​ട​ഞ്ചേ​രി: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പു​തു​പ്പാ​ടി ല​യ​ൺ​സ് ക്ല​ബ് കോ​ട​ഞ്ചേ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ആ​വ​ശ്യ​മാ​യ മാ​സ്ക്, സാ​നി​റ്റൈ​സ​ർ, തെ​ർ​മ​ൽ സ്കാ​ന​ർ, സാ​നി​റ്റൈ​സേ​ഷ​ൻ സാ​മ​ഗ്ര​ഗി​ക​ൾ തു​ട​ങ്ങി​യ​വ ക്ല​ബി​ന്‍റെ സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ വി​ജോ​യ് തോ​മ​സി​ന് ന​ൽ​കി.
ല​യ​ൺ​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ, സെ​ക്ര​ട്ട​റി എ​ബി മാ​ത്യു, ട്ര​ഷ​റ​ർ ജോ​സ് മാ​താ​പ്പാ​റ, സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഷി​വി​ച്ച​ൻ മാ​ത്യു, അ​ധ്യാ​പ​ക​രാ​യ മി​നി സി​റി​യ​ക്, സീ​ന റോ​സ്, പി​ടി​എ എ​ക്സി​ക്യു​ട്ടീ​വ് അം​ഗം ഷി​ജോ പ​ന​ച്ചി​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

സ്വ​കാ​ര്യ ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്തു

നാ​ദാ​പു​രം: കെ​ട്ടി​ൽ കോ​ള​നി​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ട വി​ല​ങ്ങാ​ട് സ്വ​കാ​ര്യ ബ​സി​ന്‍റെ ഗ്ലാ​സ് ത​ക​ർ​ത്തു. കെ​എ​ൽ 18യു 153 ​ന​മ്പ​ർ ദ​ർ​വ്വേ​ഷ് ബ​സി​ന്‍റെ ഗ്ലാ​സാ​ണ് സാ​മൂ​ഹ്യ ദ്രോ​ഹി​ക​ൾ ത​ക​ർ​ത്ത​ത്. വ​ട​ക​ര വ​ള​യം റൂ​ട്ടി​ലോ​ടു​ന്ന ബ​സ് വ​ർ​ക്ക് ഷോ​പ്പി​ൽ സ​ർ​വീ​സി​നാ​യി റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച്ച രാ​ത്രി പ​ത്ത​ര​യ്ക്കുശേ​ഷ​മാ​ണ് സം​ഭ​വം.
ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് ചി​ല്ലു​ക​ൾ ത​ക​ർ​ത്ത നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. ബ​സി​ന്‍റെ മു​ൻവ​ശ​ത്തെ ര​ണ്ട് ചി​ല്ലു​ക​ളും ത​ക​ർ​ത്ത​ത്. ഉ​ട​മ വ​ള​യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.