ക​ള​ക്ട​റേ​റ്റി​നുമു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി
Thursday, October 21, 2021 12:56 AM IST
കോ​ഴി​ക്കോ​ട്: പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​മെ​ന്ന് യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍. സ​ര്‍​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ജി​ല്ല​യി​ലെ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​
ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​പ്ര​വീ​ണ്‍ കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ക​മ്മ​റ്റി നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​ബാ​ല​നാ​രാ​യ​ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ല്‍​എ, മു​സ്ലീം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി.​ചെ​റി​യ മു​ഹ​മ്മ​ദ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ.​പി.​എം.​നി​യാ​സ്, മു​സ്‌ലിം ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ഉ​മ്മ​ര്‍ പാ​ണ്ടി​ക​ശാ​ല ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.