ഇ​ത​ര​ദേ​ശ​ത്തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Wednesday, October 20, 2021 12:09 AM IST
സ്വ​ന്തം​ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നു​ള്ള അ​തീ​വ അ​ക്ര​മ​കാ​രി​ക​ളാ​യ കു​റു​വ മോ​ഷ​ണ​സം​ഘ​ത്തി​ന്‍റെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ഇ​ത​ര​ദേ​ശ​തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി.
തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ല്‍ പു​റ​ത്തു നി​ന്നു​ള്ള​വ​ര്‍ താ​മ​സി​ക്കു​ന്നു​ണ്ടോ​യെ​ന്ന് സ്പെ​ഷ​ല്‍ ബ്രാ​ഞ്ച് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ചി​ല ക്യാ​മ്പു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ കാ​ണു​വാ​നാ​യി പു​റ​ത്തു നി​ന്നു​ള്ള​വ​ര്‍ എ​ത്താ​റു​ണ്ട്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ച​ത്.
അ​തേ​സ​മ​യം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ മ​റു​നാ​ട​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ങ്ക് വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ളി​ല്ലാ​ത്ത​ത് പോ​ലീ​സി​നെ അ​ല​ട്ടു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് എ​ത്തു​ന്ന മ​റു​നാ​ട​ന്‍ തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​രോ വി​ലാ​സ​മോ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളോ തൊ​ഴി​ലു​ട​മ​യു​ടെ പ​ക്ക​ല്‍ പോ​ലു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. നേ​ര​ത്തെ ആ​ധാ​ര്‍ കാ​ര്‍​ഡ് മാ​തൃ​ക​യി​ല്‍ ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന പ​ദ്ധ​തി​ക്ക് ന​ട​ക്കാ​വ് ജ​ന​മൈ​ത്രി പോ​ലീ​സ് തു​ട​ക്ക​മി​ട്ടി​രു​ന്നെ​ങ്കി​ലും പാ​തി​വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ച്ചു.
നി​ല​വി​ല്‍ കോ​ഴി​ക്കോ​ട് അ​ന്ന​ശേ​രി​യി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന ഇ​ത​ര​ദേ​ശ​ക്കാ​ര​നാ​ണ് കു​റു​വാ​സം​ഘ​ത്തി​ന് സ​ഹാ​യം ചെ​യ്തു ന​ല്‍​കി​യ​ത്. കു​റു​വാ​സം​ഘ​ത്തി​നൊ​പ്പംക​വ​ര്‍​ച്ച​യ്ക്കും ഇ​യാ​ള്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.
ഇ​ത്ത​ര​ത്തി​ല്‍ കോ​ഴി​ക്കോ​ട് താ​മ​സി​ക്കു​ന്ന ഇ​ത​ര​ദേ​ശ​ക്കാ​ര്‍ കു​റു​വാ​സം​ഘ​ത്തി​നു സ​ഹാ​യം ചെ​യ്തു​കൊ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാണ്. ​രാ​ത്രി​യി​ല്‍ 40 പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ മാ​ത്രം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.