കാ​യി​ക​ഹോ​സ്റ്റ​ലി​നു ശി​ല​യി​ട്ടു
Wednesday, October 20, 2021 12:09 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പു​തി​യ കാ​യി​ക​ഹോ​സ്റ്റ​ല്‍ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ നി​ര്‍​വ​ഹി​ച്ചു. മൂ​ന്നു നി​ല​ക​ളി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ​ര​ണ്ടു നി​ല​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പൂ​ര്‍​ത്തി​യാ​ക്കു​ക.
മൂ​ന്നു​കോ​ടി രൂ​പ ചെ​ല​വു പ്ര​തീ​ക്ഷി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന് ആ​കെ വി​സ്തീ​ര്‍​ണം 1707 ച.​മീ​റ്റ​റാ​ണ്. ആ​ദ്യ​ഘ​ട്ട​നി​ര്‍​മി​തി​യി​ല്‍ 150 പേ​ര്‍​ക്ക് താ​മ​സി​ക്കാ​നാ​കും. അ​ടു​ത്ത​വ​ര്‍​ഷം പ​ദ്ധ​തി പൂ​ര്‍​ത്തി​യാ​കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ച സ​ര്‍​വ​ക​ലാ​ശാ​ലാ എ​ന്‍​ജി​നി​യ​ര്‍ വി.​ആ​ര്‍ . അ​നി​ല്‍ കു​മാ​ര്‍ പ​റ​ഞ്ഞു. കാ​യി​ക​വി​ഭാ​ഗ​ത്തി​ന് സ്വ​ന്ത​മാ​യി ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​വും വൈ​കാ​തെ തു​ട​ങ്ങും. സ്റ്റേ​ഡി​യ​ത്തി​ന് അ​ഭി​മു​ഖ​മാ​യി സെ​ന​റ്റ് ഹൗ​സ് പ​രി​സ​ര​ത്താ​ണ് കെ​ട്ടി​ടം പ​ണി​യു​ക.