പ്ര​സ് ക്ല​ബി​ൽ സ്ത​നാ​ര്‍​ബു​ദ നി​ര്‍​ണ​യ ക്യാ​മ്പ് ന​ട​ത്തി
Wednesday, October 20, 2021 12:07 AM IST
കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബും അ​മേ​രി​ക്ക​ന്‍ ഓ​ങ്കോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടും (ബി​എം​എ​ച്) ചേ​ര്‍​ന്ന് വ​നി​താ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​യി സ്ത​നാ​ര്‍​ബു​ദ നി​ര്‍​ണ​യ ക്യാ​മ്പും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. പ്ര​സ്‌​ക്ല​ബ് ഹാ​ളി​ല്‍ ന​ട​ന്ന ക്യാ​മ്പ് മേ​യ​ര്‍ ഡോ. ​ബീ​ന ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​വ​യ്പ്പാ​ണ് പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സ​യു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു. ‌
ശ​രി​യാ​യ സ​മ​യ​ത്തു​ള്ള പ​രി​ശോ​ധ​ന​ക​ളും രോ​ഗ​ത്തെ തി​രി​ച്ച​റി​യ​ലും പെ​ട്ട​ന്നു​ള്ള ചി​കി​ത്സ​യു​മാ​ണ് സ്ത​നാ​ർ​ബു​ദ പ്ര​തി​രോ​ധ​ത്തി​നു​ള്ള പ്ര​ധാ​ന മാ​ർ​ഗം. അ​തി​ന് ഇ​ത്ത​രം ക്യാ​മ്പു​ക​ളും ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ളും അ​ഭി​കാ​മ്യ​മാ​ണെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.
ഡോ. ​കെ.​എ​സ്. ധ​ന്യ, ഡോ.​പി.​എം. ഷൗ​ഫീ​ജ് എ​ന്നി​വ​ര്‍ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് എ​ടു​ത്തു. അ​മേ​രി​ക്ക​ന്‍ ഓ​ങ്കോ​ള​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഏ​ർ​പെ​ടു​ത്തി​യ പ്രി​വി​ലേ​ജ് കാ​ർ​ഡി​ന്‍റെ ലോ​ഞ്ചിം​ഗും മേ​യ​ർ നി​ർ​വ​ഹി​ച്ചു.