കോ​ഴി​ക്കോ​ട് രൂ​പ​താ​ത​ല സി​ന​ഡി​നു തു​ട​ക്ക​മാ​യി
Monday, October 18, 2021 12:55 AM IST
കോ​ഴി​ക്കോ​ട്: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ 2023 ൽ ​റോ​മി​ൽ വ​ച്ചു ന​ട​ത്തു​ന്ന പ​തി​നാ​റാ​മ​ത് സി​ന​ഡി​ന് മു​ന്നൊ​രു​ക്ക​മാ​യി രൂ​പ​താ​ത​ല സി​ന​ഡ് ആ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് രൂ​പ​താ ത​ല ഉ​ദ്ഘാ​ട​നം ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ സി​ന​ഡ് പ​താ​ക ഉ​യ​ർ​ത്തി നി​ർ​വ​ഹി​ച്ചു.
തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ന്നു.
രൂ​പ​താ പ്ര​തി​നി​ധി​ക​ൾ സി​ന​ഡ് പ​താ​ക​യും ക​ത്തി​ച്ച മെ​ഴു​കു​തി​രി​യും ബി​ഷ​പ്പി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.
സ​ഭ തീ​ർ​ഥാ​ട​ക സ​ഭ​യാ​ണെ​ന്നും സി​ന​ഡി​ന്‍റെ വി​ഷ​യ​മാ​യ കൂ​ട്ടാ​യ്മ​യും പ​ങ്കാ​ളി​ത്ത​വും പ്രേ​ഷി​ത ദൗ​ത്യ​വും സ​ഭാ​മ​ക്ക​ളാ​യ ന​മ്മ​ളി​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും ബി​ഷ​പ് ഡോ. ​വ​ർ​ഗീ​സ് ച​ക്കാ​ല​യ്ക്ക​ൽ വ​ച​ന സ​ന്ദേ​ശ​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു.
രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​സ​ജീ​വ് വ​ർ​ഗീ​സ്, രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജെ​ൻ​സ​ൺ പു​ത്ത​ൻ​വീ​ട്ടി​ൽ, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജെ​റോം ചി​ങ്ങ​ന്ത​റ, അ​സി. വി​കാ​രി ഫാ. ​ക്ള​ർ​ക്സ​ൺ സേ​വ്യ​ർ, ഫാ. ​നി​ധി​ൻ ആ​ന്‍റണി ബ​റു​വ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.