ജീ​വ​ന്‍ പൊ​ലി​ഞ്ഞ സ​മ​രഭ​ട​ന്മാ​ര്‍​ക്ക് ആ​ദ​രാ​ഞ്ജലി​കൾ അ​ര്‍​പ്പി​ച്ചു
Monday, October 18, 2021 12:54 AM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ കോ​ളി​ക്ക​ല്‍ അ​ങ്ങാ​ടി​യി​ല്‍ ഡ​ല്‍​ഹി ക​ര്‍​ഷ​ക സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ജീ​വ​ന്‍​പൊ​ലി​ഞ്ഞ സ​മ​രഭ​ട​ന്മാ​ര്‍​ക്ക് ദീ​പം തെ​ളി​യി​ച്ചു ആ​ദ​രാ​ഞ്ജലി അ​ര്‍​പ്പി​ച്ചു. വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ച്ച് ഡ​ല്‍​ഹി​യി​ലും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലും ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന സ​മ​രം ഒ​ത്തു​തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാറ​ക​ണ​മെ​ന്ന് ദീ​പം തെ​ളി​യി​ക്ക​ല്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ മു​ഹ​മ്മ​ദ് ഷാ​ഹിം ഹാ​ജി ദീ​പം തെ​ളി​യി​ക്ക​ല്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ അം​ഗം സ​ലിം പു​ല്ല​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി, വി.​എ. ജ​ബ്ബാ​ര്‍, വി.​എ. അ​ഷ​റ​ഫ് കോ​ളി​ക്ക​ല്‍, പി.​പി. ല​ത്തീ​ഫ്, ച​ന്തു​ക്കു​ട്ടി വേ​ണാ​ടി, ത​ട്ട​ഞ്ചേ​രി മു​ഹ​മ്മ​ദ്, മ​ജീ​ദ് മെ​ഴ​ത്ത​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.