ഒ​മ്പ​തു​പ​വ​ൻ ക​ള​വു​പോ​യ കേ​സി​ല്‍ പ്ര​തി അ​റ​സ്റ്റി​ല്‍
Monday, October 18, 2021 12:54 AM IST
കോ​ഴി​ക്കോ​ട്: ഒ​മ്പ​തു​പ​വ​ൻ ക​ള​വു​പോ​യ കേ​സി​ല്‍ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മാ​റാ​ട് സാ​ഗ​ര​സ​ര​ണി​യി​ലു​ള്ള ക​ല്ല​ശേ​രി ശൈ​ല​ജ​യു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ന്ന​ത്. പ്ര​തി കു​ഞ്ഞു​മോ​ന്‍ എ​ന്ന നൗ​ഷാ​ദി​നെ(46) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബേ​പ്പൂ​ര്‍ ഹാ​ര്‍​ബ​റി​ല്‍ ശൈ​ല​ജ രാ​വി​ലെ ജോ​ലി​ക്കു പോ​യി ഉ​ച്ച​യ്ക്കു​ശേ​ഷം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്.
അ​ടു​ത്ത വീ​ടു​ക​ളി​ല്‍ അ​ന്വേ​ഷി​ച്ച​തി​ലും യാ​തൊ​രു സൂ​ച​ന​യും ല​ഭി​ക്കാ​തെ ശൈ​ല​ജ പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​വ​രം അ​റി​ഞ്ഞ ഉ​ട​നെ ക​ള​വു​കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ങ്കി​ലും കാ​ര്യ​മാ​യ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് ഇ​വി​ടെ വ​ന്നു​പോ​വാ​റു​ള്ള ഒ​രു​ചു​വ​ന്ന കാ​റി​നെ കു​റി​ച്ച് ല​ഭി​ച്ച സൂ​ച​ന​യാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്. തെ​ളി​വു​ക​ളോ​ടെ ശാ​സ്ത്രീ​യ​മാ​യി ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​തി കു​റ്റ​സ​മ്മ​തം ന​ട​ത്തി.