പി​രി​ച്ചു​വി​ട്ട 22000 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ തി​രി​ച്ചെ​ടു​ക്കു​ക: പി.​സി.തോ​മ​സ്
Monday, October 18, 2021 12:54 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തെ അ​തി​ജീ​വി​ക്കു​വാ​ൻ മു​ന്ന​ണി​പോ​രാ​ളി​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച ന​ഴ്സു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള 22000 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും, മു​ൻ കേ​ന്ദ്ര മ​ന്ത്രി​യു​മാ​യ പി.​സി.​തോ​മ​സ്.
രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ൽ 50 ശ​ത​മാ​ന​ത്തി​ലേ​റെ രോ​ഗി​ക​ൾ കേ​ര​ള​ത്തി​ൽ ഉ​ള്ള​പ്പോ​ഴാ​ണ് സ​ർ​ക്കാ​രി​ന്‍റെ പി​രി​ച്ചു​വി​ട​ൽ ന​ട​പ​ടി. ഇ​വ​രെ റി​ക്രൂ​ട്ട് ചെ​യ്ത​പ്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ രോ​ഗം പ​തി​ന്മ​ട​ങ്ങ് കൂ​ടു​ത​ൽ ആ​യ സ്ഥി​തി​യ്ക്ക്, ഇ​പ്പോ​ൾ അ​വ​രെ പി​രി​ച്ചു​വി​ടു​ന്ന​ത് എ​ന്തി​നാ​ണ് എ​ന്ന് വ്യ​ക്ത​മ​ല്ല​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.