കാഷ്മീ​ർ കാ​ണാ​ൻ ബു​ള്ള​റ്റി​ൽ മ​ക​ന് പു​റ​കേ മാ​താ​പി​താ​ക്ക​ളും യാ​ത്ര​തി​രി​ച്ചു
Sunday, October 17, 2021 12:29 AM IST
മാ​ന​ന്ത​വാ​ടി: മ​ക​ന് പു​റ​കേ ബു​ള്ള​റ്റി​ൽ കാഷ്മീ​ർ കാ​ണാ​ൻ യാ​ത്ര​തി​രി​ച്ച് ര​ക്ഷി​താ​ക്ക​ൾ. മാ​ന​ന്ത​വാ​ടി വി​ൻ​സെ​ന്‍റ്ഗി​രി മ​ണ്ടി​യ​പ്പു​റം 63 കാ​ര​നാ​യ കു​ഞ്ഞാ​ലി​യും ഭാ​ര്യ ഹാ​ജി​റ​യു​മാ​ണ് ബു​ള​ള​റ്റി​ൽ ക​ാഷ്മീ​രി​ലേ​ക്ക് തി​രി​ച്ച​ത്.

പ്ര​വാ​സി​യാ​യ മ​ക​ൾ നി​ഷാ​ദ് ക​ഴി​ഞ്ഞ മാ​സം നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഇ​ന്ത്യ​യി​ലെ 18 സം​സ്ഥാ​ന​ങ്ങ​ൾ ബു​ള്ള​റ്റി​ൽ ചു​റ്റി​സ​ഞ്ച​രി​ച്ചി​രു​ന്നു. മ​ക​ൻ ബു​ള്ള​റ്റി​ൽ ക​റ​ങ്ങി​യ ത്രി​ല്ലി​ൽ പി​താ​വ് കു​ഞ്ഞാ​ലി​യും 58 കാ​രി​യാ​യ ഭാ​ര്യ ഹാ​ജി​റ​യും ബു​ള്ള​റ്റി​ൽ കാ​ഷ്മീ​രി​ലേ​ക്ക് തി​രി​ച്ചു ക​ഴി​ഞ്ഞു. പ്രാ​യ​ത്തി​ന്‍റെ വി​ഷ​മ​ത​യൊ​ന്നും ഇ​രു​വ​ർ​ക്കും യാ​ത്ര​യ്ക്ക് ഒ​രു ത​ട​സ​വു​മി​ല്ല.

45 ദി​വ​സം എ​ടു​ത്താ​ണ് ഇ​വ​ർ ക​ാഷ്മീ​രി​ൽ എ​ത്തു​ക. മാ​ന​ന്ത​വാ​ടി​യി​ൽ ബു​ള്ള​റ്റ് വ​ർ​ക്ക് ഷോ​പ്പ് ന​ട​ത്തു​ക​യും നി​ര​വ​ധി ത​വ​ണ ബു​ള്ള​റ്റി​ൽ ഇ​ന്ത്യ ചു​റ്റി ക​ണ്ട പ്ര​ദീ​പ്, കു​ഞ്ഞാ​ലി​യു​ടെ യാ​ത്ര ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

യാ​ത്ര ഒ​രു ഉ​ണ​ർ​വാ​കു​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു. കു​ഞ്ഞാ​ലി​യേ​യും ഹാ​ജി​റ​യേ​യും യാ​ത്ര​യാ​ക്കാ​ൻ ബ​ന്ധു​ക്ക​ള​ട​ക്കം നി​ര​വ​ധി പേ​ർ എ​ത്തി​യി​രു​ന്നു. പ്രാ​യം ത​ള​ർ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​നി​യും ഇ​ത്ത​രം യാ​ത്ര​ക​ൾ ന​ട​ത്തു​മെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.