അ​ൻ​വ​റി​നെ വേ​ട്ട​യാ​ടു​ന്നു: വി​ജ​യ​രാ​ഘ​വ​ൻ
Sunday, October 17, 2021 12:26 AM IST
മ​ല​പ്പു​റം: പി.​വി. അ​ൻ​വ​ർ വി​ദേ​ശ​ത്ത് പോ​യ​തു വി​വാ​ദ​മാ​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും മാ​ധ്യ​മ​ങ്ങ​ളും പ്ര​തി​പ​ക്ഷ​വും അ​ദ്ദേ​ഹ​ത്തെ വേ​ട്ട​യാ​ടു​ക​യാ​ണെ​ന്നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ള്ള എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.
മ​ല​പ്പു​റ​ത്ത് സി​പി​എം ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ൽ അ​ദ്ദേ​ഹ​ത്തി​നു ഹാ​ജ​രാ​കാ​ൻ ക​ഴി​യാ​ത്ത​തു നി​യ​മ​സ​ഭാ ച​ട്ട​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു​ള്ള കാ​ര്യ​മാ​ണ്. ആ ​ച​ട്ട​ങ്ങ​ൾ പി.​വി. അ​ൻ​വ​ർ പാ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.