അം​ഗീ​കാ​രപ​ത്രം കൈ​മാ​റി
Sunday, October 17, 2021 12:24 AM IST
താ​മ​ര​ശേ​രി: എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ സ്‌​കൂ​ളു​ക​ള്‍​ക്ക് കോ​ഴി​ക്കോ​ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ല്‍​കു​ന്ന അം​ഗീ​കാ​ര പ​ത്രം രാ​രോ​ത്ത് ഗ​വ​ണ്‍​മെ​ന്‍റ് മാ​പ്പി​ള ഹൈ​സ്‌​കൂ​ളി​ന് വേ​ണ്ടി ഹെ​ഡ്മി​സ്ട്ര​സ് സി.​എ​ല്‍.​ഡെ​യ്‌​സ​മ്മ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ടി.​എം ഷ​റ​ഫു​ന്നി​സ​യി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കി​യ എ​ഡ്യു കെ​യ​ര്‍ പ​ദ്ധ​തി മി​ക​ച്ച രീ​തി​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ രാ​രോ​ത്ത് സ്‌​കൂ​ളി​നെ ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ഭി​ന​ന്ദി​ച്ചു.
ഡ്രീം ​കാ​മ്പ​സി​ല്‍ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ പി​ടി​എ പ്ര​സി​ഡന്‍റ് പി.​കെ. അ​ബ്ദു​സ്സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.