പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രേ ക​രു​തി​യി​രി​ക്കാം
Tuesday, September 28, 2021 12:19 AM IST
പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രാ​യ ക​രു​ത​ലി​നു വി​ട്ടു​വീ​ഴ്ച​യ​രു​തെ​ന്ന് ഓ​ർ​മ്മി​പ്പി​ച്ചു​കൊ​ണ്ട് വീ​ണ്ടു​മൊ​രു ലോ​ക പേ​വി​ഷ​ബാ​ധ ദി​നം. മ​നു​ഷ്യ​രെ​യും മൃ​ഗ​ങ്ങ​ളെ​യും ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ൽ ഏ​റ്റ​വും മാ​ര​കം പേ​വി​ഷ​ബാ​ധ​യാ​ണ്.
മൃ​ഗ​ങ്ങ​ളി​ൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന ഒ​രു ജ​ന്തു​ജ​ന്യ​രോ​ഗ​മാ​ണ് പേ​വി​ഷ​ബാ​ധ അ​ഥ​വാ റാ​ബീ​സ്. ഉ​ഷ്ണ​ര​ക്ത​മു​ള്ള എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കും. പ്ര​ക​ട​മാ​യ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ ഒ​രു വൈ​ദ്യ​ശാ​സ്ത്ര​ത്തി​നും രോ​ഗി​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​യി​ല്ല. നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും ഈ ​രോ​ഗം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്നു. പ​ന്നി, ക​ഴു​ത, കു​തി​ര, കു​റു​ക്ക​ൻ, ചെ​ന്നാ​യ, കു​ര​ങ്ങ​ൻ, അ​ണ്ണാ​ൻ എ​ന്നീ മൃ​ഗ​ങ്ങ​ളെ​യും പേ​വി​ഷം ബാ​ധി​ക്കാ​റു​ണ്ട്. വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ​യും വ​ന്യ​മൃ​ഗ​ങ്ങ​ളെ​യും ഒ​രു​പോ​ലെ രോ​ഗം ബാ​ധി​ക്കും.
രോ​ഗ​പ്പ​ക​ർ​ച്ച
രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ൾ ന​ക്കു​ന്പോ​ഴും മാ​ന്തു​ന്പോ​ഴും ക​ടി​ക്കു​ന്പോ​ഴും ഉ​മി​നീ​രി​ലു​ള്ള രോ​ഗാ​ണു​ക്ക​ൾ മു​റി​വു​ക​ൾ വ​ഴി മൃ​ഗ​ങ്ങ​ളു​ടെ​യും മ​നു​ഷ്യ​രു​ടെ​യും ശ​രീ​ര​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്നു. ഈ ​അ​ണു​ക്ക​ൾ നാ​ഡി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ചു ത​ല​ച്ചോ​റി​ലെ​ത്തി രോ​ഗ​മു​ണ്ടാ​ക്കു​ന്നു. ത​ല​ച്ചോ​റി​ലെ​ത്തു​ന്ന വൈ​റ​സു​ക​ൾ അ​വി​ടെ പെ​രു​കി ഉ​മി​നീ​രി​ലൂ​ടെ വി​സ​ർ​ജി​ക്ക​പ്പെ​ടു​ന്നു. നാ​യ, പൂ​ച്ച, കു​റു​ക്ക​ൻ എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് മ​നു​ഷ്യ​ർ​ക്ക് പ്ര​ധാ​ന​മാ​യും പേ​വി​ഷ​ബാ​ധ​യേ​ൽ​ക്കു​ന്ന​ത്. ഇ​വ​യി​ലൂ​ടെ ക​ന്നു​കാ​ലി​ക​ളി​ലേ​ക്കും രോ​ഗം പ​ക​രാ​റു​ണ്ട്. കേ​ര​ള​ത്തി​ൽ 95 ശ​ത​മാ​ന​വും നാ​യ​ക​ളി​ലൂ​ടെ​യാ​ണ് രോ​ഗം പ​ക​രു​ന്ന​ത്. മ​നു​ഷ്യ​രി​ലും മൃ​ഗ​ങ്ങ​ളി​ലും പേ​യു​ണ്ടാ​ക്കു​ന്ന രോ​ഗാ​ണു​ക്ക​ൾ ഒ​ന്നു​ത​ന്നെ​യാ​ണ്.
വൈ​റ​സ് ത​ര​ങ്ങ​ൾ
ആ​ർ​എ​ൻ​എ വൈ​റ​സ് ആ​യ ലി​സ വൈ​റ​സ് ജ​നു​സി​ൽ​പ്പെ​ട്ട റാ​ബീ​സ് വൈ​റ​സാ​ണ് രോ​ഗ​മു​ണ്ടാ​ക്കു​ന്ന​ത്. ലി​സ വൈ​റ​സ് നാ​ലു​ത​ര​മു​ണ്ട്. റാ​ബീ​സ് വൈ​റ​സ്, ലോ​ഗോ​സ് ബാ​ട്ട് വൈ​റ​സ്, മൊ​ക്കോ​ള വൈ​റ​സ്, ഡു​വ​ൽ​ഹേ​ജ് വൈ​റ​സ്.
ക​ടി​യേ​റ്റാ​ൽ രോ​ഗ​മു​ണ്ടാ​കു​ന്ന​തി​ന് എ​ത്ര​സ​മ​യം വേ​ണം?
മ​നു​ഷ്യ​ശ​രീ​ര​ത്തി​ൽ രോ​ഗാ​ണു പ്ര​വേ​ശി​ച്ചു​ക​ഴി​ഞ്ഞാ​ൽ രോ​ഗ​ല​ക്ഷ​ണം നാ​ലാം ദി​വ​സം മു​ത​ൽ പ്ര​ക​ട​മാ​യേ​ക്കാം. ചി​ല​പ്പോ​ൾ വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​റു​ണ്ട്. എ​ങ്കി​ലും 30 ദി​വ​സം മു​ത​ൽ 90 ദി​വ​സം വ​രെ​യാ​ണ് ശ​രാ​ശ​രി. നാ​യ​ക​ളി​ൽ ഇ​ത് 10 ദി​വ​സ​ത്തി​നും ര​ണ്ടു​മാ​സ​ത്തി​നു​മി​ട​യി​ലാ​കാം. ക​ടി​ക്കു​ന്ന മൃ​ഗ​ത്തി​ന്‍റെ ഉ​മി​നീ​രി​ലു​ള്ള വൈ​റ​സി​ന്‍റെ അ​ള​വ്, ക​ടി​യേ​ൽ​ക്കു​ന്ന ശ​രീ​ര​ഭാ​ഗം, ക​ടി​യു​ടെ രൂ​ക്ഷ​ത എ​ന്നി​വ​യെ ആ​ശ്ര​യി​ച്ച് കാ​ലാ​വ​ധി​യി​ൽ മാ​റ്റ​മു​ണ്ടാ​കാം. ത​ല​ച്ചോ​റി​ന​ടു​ത്ത ഭാ​ഗ​ത്തെ ക​ടി​യാ​ണ് (മാ​ന്ത​ലു​മാ​കാം) ഏ​റെ അ​പ​ക​ട​ക​രം. അ​തു​കൊ​ണ്ടു​ത​ന്നെ ത​ല​യി​ലും മു​ഖ​ത്തും ക​ഴു​ത്തി​ലും ക​ണ്‍​പോ​ള​ക​ളി​ലും ചെ​വി​ക​ളി​ലും ക​ടി​യേ​ൽ​ക്കു​ന്ന​ത് കൂ​ടു​ത​ൽ അ​പ​ക​ട​ക​ര​മാ​ണ്.
രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ
പേ​വി​ഷ​ബാ​ധ​യു​ള്ള​വ​ർ വെ​ള്ളം, വെ​ളി​ച്ചം, കാ​റ്റ് എ​ന്നി​വ​യെ ഭ​യ​പ്പെ​ടും. വി​ഭ്രാ​ന്തി​യും അ​സ്വ​സ്ഥ​ത​യും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളാ​ണ്. മ​നു​ഷ്യ​നു വെ​ള്ള​ത്തോ​ടു​ള്ള ഈ ​പേ​ടി​യി​ൽ നി​ന്നാ​ണ് മ​നു​ഷ്യ​രി​ലെ പേ​വി​ഷ​ബാ​ധ​യ്ക്ക് ഹൈ​ഡ്രോ​ഫോ​ബി​യ എ​ന്ന പേ​രു വ​ന്ന​ത്. നാ​യ​ക​ളി​ൽ ര​ണ്ടു​ത​ര​ത്തി​ൽ രോ​ഗം പ്ര​ക​ട​മാ​കാം. ക്രു​ദ്ധ​രൂ​പ​വും ശാ​ന്ത​രൂ​പ​വും. ഉ​ട​മ​സ്ഥ​നെ​യും ക​ണ്ണി​ൽ കാ​ണു​ന്ന മൃ​ഗ​ങ്ങ​ളെ​യും മ​നു​ഷ്യ​രെ​യും ക​ല്ലും ത​ടി​ക്ക​ഷ്ണ​ങ്ങ​ളെ​യും വ​രെ ക​ടി​ക്കാം. തൊ​ണ്ട​യും നാ​വും മ​ര​വി​ക്കു​ന്ന​തി​നാ​ൽ കു​ര​യ്ക്കു​ന്പോ​ഴു​ള്ള ശ​ബ്ദ​ത്തി​നു വ്യ​ത്യാ​സ​മു​ണ്ടാ​കും. ഉ​മി​നീ​ർ ഇ​റ​ക്കാ​ൻ ക​ഴി​യാ​തെ പു​റ​ത്തേ​ക്ക് ഒ​ഴു​കും.
ശാ​ന്ത​രൂ​പ​ത്തി​ൽ അ​നു​സ​ര​ണ​ക്കേ​ട് കാ​ട്ടാ​റി​ല്ല. ഉ​ട​മ​സ്ഥ​നോ​ട് കൂ​ടു​ത​ൽ സ്നേ​ഹം കാ​ണി​ക്കു​ക​യും ന​ക്കു​ക​യും ചെ​യ്തെ​ന്നി​രി​ക്കും. ഇ​രു​ണ്ട മൂ​ല​ക​ളി​ലും ക​ട്ടി​ലി​ന​ടി​യി​ലും ഒ​തു​ങ്ങി​ക്ക​ഴി​യാ​ൻ ഇ​ഷ്ട​പ്പെ​ടും. ര​ണ്ടു​രൂ​പ​ത്തി​ലാ​യാ​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ 3-4 ദി​വ​സ​ത്തി​നു​ള്ളി​ൽ ച​ത്തു​പോ​കും. പേ​പ്പ​ട്ടി​യേ​ക്കാ​ൾ ഉ​പ​ദ്ര​വ​കാ​രി​യാ​ണ് പേ​വി​ഷ​ബാ​ധ​യേ​റ്റ പൂ​ച്ച. പൂ​ച്ച​ക​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യി ആ​ക്ര​മി​ക്കു​ക​യും മാ​ര​ക​മാ​യ മു​റി​വു​ക​ൾ ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും. ക​ന്നു​കാ​ലി​ക​ളി​ൽ അ​കാ​ര​ണ​മാ​യ അ​സ്വ​സ്ഥ​ത, വെ​പ്രാ​ളം, വി​ഭ്രാ​ന്തി, വി​ശ​പ്പി​ല്ലാ​യ്മ, അ​ക്ര​മ​വാ​സ​ന, ഇ​ട​വി​ട്ട് മു​ക്ര​യി​ടു​ക, തു​ള്ളി തു​ള്ളി​യാ​യി മൂ​ത്രം പോ​വു​ക എ​ന്നീ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണു​ന്നു. കാ​ള​ക​ളി​ൽ അ​മി​ത​മാ​യ ലൈം​ഗി​കാ​സ​ക്തി​യും കാ​ണാം.
രോ​ഗ​സം​ക്ര​മ​ണം
നാ​യ​ക​ളാ​ണ് രോ​ഗ​വാ​ഹ​ക​രി​ൽ പ്ര​ധാ​നി​ക​ൾ. വ​വ്വാ​ലു​ക​ളാ​ണ് അ​മേ​രി​ക്ക, കാ​ന​ഡ എ​ന്നി​വി​ട​ങ്ങ​ളി​ലെ പേ​വി​ഷ വാ​ഹ​ക​രി​ൽ അ​ധി​ക​വും.
രോ​ഗ​നി​ർ​ണ​യം
മു​ൻ​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ർ​ണ​യ​ത്തി​ന് ഒ​രു പ​രി​ശോ​ധ​ന​യും നി​ല​വി​ലി​ല്ല. പോ​സ്റ്റ്മോ​ർ​ട്ടം സ​മ​യ​ത്ത് ത​ല​ച്ചോ​റി​ലെ ഹൈ​പ്പോ​ത​ലാ​മ​സി​ൽ നി​ന്നും സാ​ന്പി​ൾ ശേ​ഖ​രി​ച്ച് ഫ്ലൂ​റ​സ​ന്‍റ് ആ​ന്‍റി​ബോ​ഡി ടെ​സ്റ്റ് ന​ട​ത്തി വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം നോ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.
രോ​ഗ​മു​ള്ള മൃ​ഗം ക​ടി​ച്ചാ​ൽ എ​ന്തു​ചെ​യ്യ​ണം?
ക​ടി​യേ​റ്റ (മാ​ന്ത​ലു​മാ​കാം) ഭാ​ഗം സോ​പ്പ് ഉ​പ​യോ​ഗി​ച്ച് പ​ച്ച​വെ​ള്ള​ത്തി​ൽ (ടാ​പ്പി​നു ചു​വ​ടെ​യെ​ങ്കി​ൽ അ​ത്യു​ത്ത​മം) 15 മു​ത​ൽ 20 മി​നി​റ്റു വ​രെ ന​ന്നാ​യി ക​ഴു​കു​ക. മു​റി​വ് പൊ​തി​ഞ്ഞു​കെ​ട്ടു​ക​യോ തു​ന്ന​ലി​ടു​ക​യോ പാ​ടി​ല്ല. എ​ത്ര​യും വേ​ഗം അ​ടു​ത്തു​ള്ള ആ​രോ​ഗ്യ​സ്ഥാ​പ​ന​ത്തി​ൽ ചി​കി​ത്സ​യ്ക്ക് എ​ത്തു​ക.
ചി​കി​ത്സ
മു​റി​വി​ന്‍റെ സ്വ​ഭാ​വം, ത​ല​ച്ചോ​റി​ൽ നി​ന്നു​ള്ള മു​റി​വി​ന്‍റെ അ​ക​ലം എ​ന്നീ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ഡോ​ക്ട​ർ​മാ​ർ വാ​ക്സി​നേ​ഷ​ന്‍റെ രീ​തി നി​ശ്ച​യി​ക്കു​ന്നു. രോ​ഗം സ​ങ്കീ​ർ​ണ​മാ​കു​ന്ന​തു മു​റി​വി​ന്‍റെ ആ​ഴ​വും ത​ല​ച്ചോ​റി​ൽ നി​ന്നു​ള്ള അ​ക​ല​വും അ​നു​സ​രി​ച്ചാ​ണ്.
മു​റി​വി​ന്‍റെ സ്വ​ഭാ​വം ക​ണ​ക്കി​ലെ​ടു​ക്കാ​തെ ത​ന്നെ ക​ടി​യോ മാ​ന്ത​ലോ ഏ​റ്റ ഉ​ട​ൻ ത​ന്നെ​യും മൂ​ന്നാം ദി​വ​സ​വും ഏ​ഴാം ദി​വ​സ​വും 28ാം ദി​വ​സ​വും തീ​ർ​ച്ച​യാ​യും വാ​ക്സി​നെ​ടു​ക്ക​ണം. എ​ല്ലാ സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​തി​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കും.
മു​റി​വി​ന്‍റെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന​തു പ്ര​കാ​രം പേ​വി​ഷ​ബാ​ധ ത​ട​യാ​നു​ള്ള ഇ​മ്യൂ​ണോ​ഗ്ലോ​ബു​ലി​ൻ (മു​റി​വി​ലും മു​റി​വി​ന്‍റെ ചു​റ്റു​വ​ട്ട​ത്തും ന​ൽ​കു​ന്ന ഇ​ഞ്ച​ക്ഷ​ൻ) സ്വീ​ക​രി​ക്കു​ക.