കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചു
Tuesday, September 28, 2021 12:16 AM IST
തി​രു​വ​മ്പാ​ടി: പു​ന്ന​യ്ക്ക​ൽ ഓ​ളി​ക്ക​ൽ എ​സ്ടി കോ​ള​നി​യി​ൽ കാ​ട്ടു​പ​ന്നി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. എം​എം​എ​ൽ​പി സ്കൂ​ളി​ന്‍റെ​യും തി​രു​വ​മ്പാ​ടി കൃ​ഷി​ഭ​വ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ളി​ക്ക​ൽ എ​സ്ടി കോ​ള​നി​ക്കു സ​മീ​പം കൃ​ഷി​ചെ​യ്ത ചേ​ന കൃ​ഷി​യാ​ണ് കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച​ത്.
പു​ന്ന​ക്ക​ൽ സ്കൂ​ളി​ലെ കോ​ള​നി വി​ദ്യാ​ർ​ഥി​ക​ൾ ന​ട്ടു പ​രി​പാ​ലി​ച്ചു വ​ന്നി​രു​ന്ന വി​ള​വെ​ടു​പ്പി​നു പ്രാ​യ​മാ​യ ചേ​ന​ക്കൃ​ഷി കാ​ട്ടു​പ​ന്നി ന​ശി​പ്പി​ച്ച വി​ഷ​മ​ത്തി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ. കോ​ള​നി​യി​ലെ സ്ഥ​ലം സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി യോ​ഗ്യ​മാ​ക്കി കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ല​ഭി​ച്ച ചേ​ന വി​ത്തു​ക​ളാ​യി​രു​ന്നു ന​ട്ട​ത്. ‌‌കൃ​ഷി നാ​ശ​ത്തി​ന് കാ​ര​ണ​മാ​യ കാ​ട്ടു​പ​ന്നി​ക​ളെ ഉ​ൻ​മൂ​ല​നം ചെ​യ്യു​വാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളു​മൊ​ന്ന​ട​ങ്കം ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.