കാ​ണാ​താ​യ ഏലിയാമ്മയെ ക​ണ്ടെ​ത്താ​നാ​യി​ല്ല; പ്ര​തീ​ക്ഷ കൈവി​ടാ​തെ നാ​ട്ടു​കാ​ർ
Tuesday, September 28, 2021 12:16 AM IST
കോ​ട​ഞ്ചേ​രി: ശ​നി​യാ​ഴ്ച വൈ​കി​ട്ട് നാ​ലു മു​ത​ൽ കാ​ണാ​താ​യ വേ​ങ്ങ​ത്താ​ന​ത്ത് ഏ​ലി​യാ​മ്മ​യെ ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും ക​ണ്ടെ​ത്താ​നാ​യി​ല്ല. തേ​വ​ർ​മ​ല​യി​ലെ വീ​ട്ടി​ൽ നി​ന്നാ​ണ് കാ​ണാ​താ​യ​ത്. കാ​ണാ​താ​യ ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ ശ്ര​മ​ങ്ങ​ളൊ​ന്നും ഫ​ലം ക​ണ്ടി​ട്ടി​ല്ല.
ഞാ​യ​റാ​ഴ്ച രാ​വി​ലെ കോ​ട​ഞ്ചേ​രി പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു വി​വ​ര​വും ല​ഭി​ച്ചി​​ല്ല. പോ​ലീ​സ് നാ​യ ഞാ​യ​റാ​ഴ്ച വീ​ട്ടി​ൽനി​ന്ന് സ​മീ​പ​ത്തെ തോ​ട്ട​ങ്ങ​ളി​ലൂ​ടെ താ​ഴേ​ക്ക് സ​ഞ്ച​രി​ച്ച് കോ​ട​ഞ്ചേ​രി തെ​യ്യ​പ്പാ​റ റോ​ഡി​ലെ സി​ക്ക് വ​ള​വ് വ​രെ എ​ത്തി​നി​ന്നു. തു​ട​ർ​ന്ന് യാ​തൊ​രു വി​വ​ര​വും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഡോ​ഗ് സ്ക്വാ​ഡ് തി​രി​ച്ചു പോ​വു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ രാ​വി​ലെ വീ​ണ്ടും മൂ​ന്ന് ഡോ​ഗു​ക​ൾ എ​ത്തു​ക​യും ചെ​യ്തു. ഇ​ന്ന് കെ 9 ​സ്‌​ക്വാ​ഡ് ബാ​ലു​ശേ​രി​യി​ലെ ഡോ​ഗു​ക​ളാ​യ ബോ​ണി, റി​മോ എ​ന്നി​വ​യും കെ 9 ​സ്‌​ക്വാ​ഡ്‌​ പ​യ്യോ​ളി​യി​ലെ റോ​ണി​യും ഉ​ണ്ടാ​യി​രു​ന്നു. സി​പി​ഒ​മാ​രാ​യ കെ. ​ബി​നീ​ഷ്, കെ.​എം. അ​നീ​ഷ്, ജി​നു പീ​റ്റ​ർ, കെ, ​റെ​ജി, വി​പി​ൻ​ദാ​സ്, ഷി​നോ​സ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നായക​ൾ ക​ഴി​ഞ്ഞ​ദി​വ​സ​ത്തെ പോ​ലെ സി​ക്ക് വ​ള​വി​ന് സ​മീ​പം വ​ന്നു നി​ൽ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.
നാ​ട്ടു​കാ​രും, ബ​ന്ധു​ക്ക​ളും, കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടാ​സ്ക് ഫോ​ഴ്സും ചേ​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. കോ​ട​ഞ്ചേ​രി സ്റ്റേ​ഷ​നി​ലെ എ​സ്ഐ​മാ​രാ​യ സി.​ജെ. ബെ​ന്നി, സി.​പി. സാ​ജു, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഡി​നോ​യി മാ​ത്യു, സ​നി​ൽ​കു​മാ​ർ എ​ന്നി​വ​രും തെര​ച്ചിലിന് നേ​തൃ​ത്വം ന​ൽ​കി.