മോ​ഷ​ണക്കേ​സി​ലെ പി​ടി​കി​ട്ടാ​പ്പുള്ളി എ​ട്ടു വ​ര്‍​ഷ​ത്തി​നുശേ​ഷം പി​ടി​യി​ല്‍
Tuesday, September 28, 2021 12:16 AM IST
താ​മ​ര​ശേ​രി: മോ​ഷ​ണ​ക്കേ​സി​ല്‍ പ്ര​തി​യാ​യ പി​ടി​ക്കി​ട്ടാ​പ്പു​ള്ളി എ​ട്ടു വ​ര്‍​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ല്‍. അ​മ്പാ​യ​ത്തോ​ട് മു​രു​ക​ന്‍ എ​ന്ന മു​രു​കേ​ഷി​നെ (30)യാ​ണ് താ​മ​ര​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​രി​പ്പൂ​ര്‍ സ്വ​ര്‍​ണ്ണ​ക്ക​ട​ത്തു കേ​സി​ലെ താ​മ​ര​ശേ​രി സ്വ​ദേ​ശി​യാ​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മു​രു​ക​നെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ അ​റി​ഞ്ഞ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​മ​ര​ശേ​രി സി​ഐ അ​ഗ​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌​ഐ വി.​കെ. സു​രേ​ഷ്, എ​എ​സ്ഐ​മാ​രാ​യ രാ​മ​ച​ന്ദ്ര​ന്‍, ഹ​ര്‍​ഷി​ദ് എ​ന്നി​വ​ര്‍ താ​മ​ര​ശേ​രി ചു​ങ്ക​ത്തു​നി​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.
2013 ഒ​ക്ടോ​ബ​ര്‍ 30ന് ​കോ​ര​ങ്ങാ​ട് കൊ​ക്കം​വേ​രു​മ്മ​ല്‍ പി​കെ എ​സ്റ്റേ​റ്റ് റാ​ട്ട​യു​ടെ വാ​തി​ല്‍ പൊ​ളി​ച്ചു റ​ബ​ര്‍ ഷീ​റ്റു​ക​ളും 200 കി​ലോ ഒ​ട്ടു​പാ​ലും ക​ള​വു​ന​ട​ത്തി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു. മൂ​ന്നാം പ്ര​തി​യാ​യ മു​രു​കേ​ഷ് ജാ​മ്യ​ത്തി​ലി​റ​ങ്ങി മു​ങ്ങി മ​ഞ്ചേ​രി, തി​രൂ​ര്‍, മു​ക്കം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഒ​ളി​ച്ചു താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.