ബോ​ണ​സ് ന​ല്‍​ക​ണ​മെ​ന്ന് ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ള്‍
Tuesday, September 28, 2021 12:16 AM IST
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ നി​രാ​ലം​ബ​രും അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​രു​മാ​യ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ സ​ര്‍​ക്കാ​ര്‍ ലാ​ഭ​മു​ണ്ടാ​ക്കാ​ൻ ക​റു​വ​പ്പ​ശു​ക്ക​ളെ​പ്പോ​ലെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും ഓ​ണം ബോ​ണ​സ് കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ സ​ര്‍​ക്കാ​ര്‍ വാ​ഗ്ദാ​നം പാ​ലി​ച്ചി​ല്ലെ​ന്നും ലോ​ട്ട​റി തൊ​ഴി​ലാ​ളി​ക​ള്‍.
12,556 ഓ​ളം വ​രു​ന്ന ക്ഷേ​മ​നി​ധി​യി​ല്‍ അം​ശാ​ദാ​യ​ം അ​ട​ച്ച തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ര​ണ്ടാം ഗ​ഡു​വാ​യ 3000 രൂ​പ ബോ​ണ​സ് നി​ഷേ​ധി​ക്കു​ക​യും അ​റു​പ​തോ​ളം വ​രു​ന്ന പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് ര​ണ്ടാം ഗ​ഡു​വാ​യ 1000 രു​പ​യും നി​ഷേധി​ക്കു​ക​യും ചെ​യ്തു.
ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ത്വമുള്ള മു​ഴു​വ​ന്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ബോ​ണ​സ് ന​ല്‍​കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ല്ല നേ​ത്യ​ത്വ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. യു​ണി​യ​ന്‍ ജി​ല്ല പ്ര​സി​ഡ​ന്‍റ് എം.​സി.​തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ യൂ​ണി​യ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ ഫി​ലി​പ്പ് ജോ​സ​ഫ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.