അ​മി​ത വോ​ൾ​ട്ടേ​ജ്: ച​ക്കി​ട്ട​പാ​റ​യി​ൽ നി​ര​വ​ധി പേ​രു​ടെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു
Tuesday, September 28, 2021 12:16 AM IST
ച​ക്കി​ട്ട​പാ​റ: അ​മി​ത വൈ​ദ്യു​തി പ്ര​വാ​ഹ​ത്തി​ൽ ച​ക്കി​ട്ട​പാ​റ മേ​ഖ​ല​യി​ൽ നി​ര​വ​ധി പേ​രു​ടെ വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ൾ ന​ശി​ച്ചു. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​ണു സം​ഭ​വം. ടി​വി, ഫ്രി​ഡ്ജ്, ഫാ​നു​ക​ൾ ബ​ൾ​ബു​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ, ലാ​പ് ടോ​പ്പ്, ഈ​സി​കു​ക്ക​ർ, ചാ​ർ​ജ​റു​ക​ൾ എ​ന്നി​വ​യെ​ല്ലാം ന​ശി​ച്ചി​ട്ടു​ണ്ട്. ച​ക്കി​ട്ട​പാ​റ - പെ​രു​വ​ണ്ണാ​മൂ​ഴി റോ​ഡി​ൽ 11, 12 വാ​ർ​ഡു​ക​ളി​ൽ​പ്പെട്ട വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​ണു കൂ​ടു​ത​ൽ ത​ക​രാ​ർ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. ട്രാ​ൻ​സ്ഫോ​മ​റി​ലു​ണ്ടാ​യ ത​ക​രാ​റാ​ണു പ്ര​ശ്ന​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നു ച​ക്കി​ട്ട​പാ​റ കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പ്ര​ശ്നബാ​ധി​ത​ർ​ക്ക് ആ​വ​ശ്യ​മാ​യ ന​ഷ്ടപ​രി​ഹാ​രം അ​നു​വ​ദി​ക്കാ​ൻ ച​ക്കി​ട്ട​പാ​റ കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ ‌ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു പ​തി​നൊ​ന്നാം വാ​ർ​ഡ് അം​ഗ​വും പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ചി​പ്പി മ​നോ​ജ്, പ​ന്ത്ര​ണ്ടാം വാ​ർ​ഡ് അം​ഗം ജി​തേ​ഷ് മു​തു​കാ​ട് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.