പി​താ​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി "സ്നേ​ഹ സാ​യാ​ഹ്നം' ഒരുക്കി മക്കൾ
Tuesday, September 28, 2021 12:16 AM IST
മു​ക്കം: കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്ക് ഒ​ട്ടും വി​ല ക​ൽ​പ്പി​ക്കാ​ത്ത സം​ഭ​വ​ങ്ങ​ൾ തു‌​ട​ർ​ക്ക​ഥ​യാ​കു​ന്ന കാ​ല​ത്ത് ഏ​റെ വ്യ​ത്യ​സ്ത​മാ​വു​ക​യാ​ണ് മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ ചേ​ന്ന​മം​ഗ​ല്ലൂ​രി​ലെ ഒ​രു കു​ടും​ബം. പി​താ​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി മ​ക്ക​ൾ നി​ർ​മി​ച്ച അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യു​ള്ള ഒ​രു​വി​ശ്ര​മ​കേ​ന്ദ്ര​മാ​ണ് കു​ടും​ബ ബ​ന്ധ​ങ്ങ​ളു​ടെ ഒ​രു​മ വി​ളി​ച്ചോ​തു​ന്ന​ത്. ചേ​ന്ന​മം​ഗ​ല്ലൂ​രി​ലെ സി.​ടി. കു​ടും​ബ​മാ​ണ് റോ​ഡ​രി​കി​ൽ സ്ഥ​ലം വാ​ങ്ങി പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കും വി​ധം അ​ൻ​പ​ത് ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വി​ൽ വി​ശ്ര​മ​കേ​ന്ദ്ര​മൊ​രു​ക്കി​യ​ത്.

പു​ൽ​പ്പ​റ​മ്പ് -നാ​യ​ർ​കു​ഴി റോ​ഡ​രി​കി​ൽ അ​ഞ്ചു സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യാ​ണ് കു​ടും​ബം പി​താ​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി "സാ​യാ​ഹ്നം' എ​ന്ന പേ​രി​ൽ വി​ശ്ര​മ​കേ​ന്ദ്ര​മൊ​രു​ക്കി​യ​ത്. ചേ​ന്ദ​മം​ഗ​ല്ലൂ​രി​ലെ ഏ​കാ​ധ്യാ​പ​ക മ​ത​പാ​ഠ​ശാ​ല​യാ​യ ഓ​ത്തു​പ​ള്ളി​ക്കൂ​ടം ന​ട​ത്തി ഒ​രു ഗ്രാ​മ​ത്തെ അ​ക്ഷ​ര​വും ഉ​ച്ചാ​ര​ണ​വും പ​ഠി​പ്പി​ച്ച കോ​മു​ക്കു​ട്ടി​ക്കാ​ക്ക​യു​ടെ മ​ക​ൻ സി.​ടി. ജ​ബ്ബാ​ർ ഉ​സ്താ​ദി​ന്‍റെ പേ​രി​ൽ സി.​ടി. കു​ടും​ബ​മാ​ണ് "സാ​യാ​ഹ്നം' നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. ര​ണ്ട് നി​ല​ക​ളാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ആ​ദ്യ നി​ല​യി​ൽ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്ക​ൾ​ക്കും ഒ​രു​മി​ച്ചി​രി​ക്കാ​നും ടി​വി കാ​ണാ​നും വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും ഇ​രി​പ്പി​ട​ങ്ങ​ളു​ണ്ട്. ഒ​പ്പം യാ​ത്ര​ക്കാ​ർ​ക്കൊ​രു വ​ഴി​ത്താ​വ​ള​വും. പ്ര​ത്യേ​കി​ച്ചും എം​വി​ആ​ർ കാ​ൻ​സ​ർ സെ​ന്‍റ​റി​ലേ​ക്ക് പോ​കു​ന്ന​വ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും ഭ​ക്ഷ​ണം ക​ഴി​ക്കാ​നും പ്രാ​ർ​ഥി​ക്കാ​നും ഇ​വി​ടെ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​ന്നാം നി​ല​യി​ൽ നാ​ട്ടി​ലെ മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്ക് ഒ​രു​മി​ച്ചി​രി​യ്ക്കാ​നും വാ​യി​ക്കാ​നും പ​ഠി​ക്കാ​നും ഉ​ല്ല​സി​ക്കാ​നു​മു​ള്ള സൗ​ക​ര്യം. പ്രാ​യ​മാ​യ​വ​ർ​ക്ക് പ​ടി​ക​ൾ ക​യ​റാ​നു​ള്ള ബു​ദ്ധി​ട്ടു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് ഇ​രു​മ്പ് കൊ​ണ്ട് റെ​യി​ൽ നി​ർ​മി​ച്ചാ​ണ് വ​ഴി​യൊ​രു​ക്കി​യ​ത്.

ഗ്രാ​മ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ഒ​രു​മി​ച്ചി​രി​ക്കാ​നു​ള്ള പൊ​തു ഇ​ട​ങ്ങ​ൾ കു​റ​വാ​ണെ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് "സാ​യാ​ഹ്ന'​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് മ​ക്ക​ൾ പ​റ​യു​ന്നു. ചേ​ന്നമം​ഗ​ല്ലൂ​രി​ലെ മു​തി​ർ​ന്ന ആ​ളു​ക​ളു​ടെ സം​ഘ​ട​ന​യാ​യ ചേ​ന്ദ​മം​ഗ​ല്ലൂ​ർ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റ​ത്തി​നാ​ണ് മേ​ൽ​നോ​ട്ട ചു​മ​ത​ല. ഗ്രാ​മ​ത്തി​ലെ മു​തി​ർ​ന്ന പൗ​ര​രി​ൽ പ​ല​രും കോ​മു​ക്കു​ട്ടി​ക്കാ​ക്ക​യു​ടെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്. നാ​ളെ രാ​ഹു​ൽ ഗാ​ന്ധി എം​പി "സാ​യാ​ഹ്നം' നാ​ടി​ന് സ​മ​ർ​പ്പി​ക്കും.