പ്രള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ത​ട്ടി​പ്പ് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Sunday, September 26, 2021 9:55 PM IST
കോ​ഴി​ക്കോ​ട്: പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ൽ ന​ട​ത്തി​യ വ്യാ​പ​ക ക്ര​മ​ക്കേ​ട് വി​ജി​ല​ൻ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കും.
ഒ​ക്ടോ​ബ​ർ നാ​ലി​ന് രാ​വി​ലെ പ​ത്തി​ന് കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ലും താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ ​പ്ര​വീ​ൺ​കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ലെ സ​മ​രം കെ. ​മു​ര​ളീ​ധ​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ള​യ ദു​രി​താ​ശ്വാ​സം ന​ൽ​കി​യ​തി​ൽ വ​ൻ ത​ട്ടി​പ്പാ​ണ് ന​ട​ന്ന​തെ​ന്ന് പ്ര​വീ​ൺ​കു​മാ​ർ പ​റ​ഞ്ഞു. അ​ർ​ഹ​ത ഉ​ണ്ടാ​യി​ട്ടും ഒ​രു രൂ​പ പോ​ലും കി​ട്ടാ​ത്ത നി​ര​വ​ധി പേ​രു​ണ്ട്. അ​തേ​സ​മ​യം പ​ല​ർ​ക്കും ഒ​ന്നി​ല​ധി​കം ത​വ​ണ പ​ണം ല​ഭി​ച്ചു. ചി​ല പ്ര​ത്യേ​ക വ്യ​ക്തി​ക​ൾ​ക്കു നാ​ല് ത​വ​ണ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം വ​ന്നു. കൈ​കാ​ര്യം ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്ക് പ​ത്ത് ത​വ​ണ​യാ​ണ് പ​ണം ന​ൽ​കി​യ​ത്. എ​ല്ലാം ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നു​ള്ള ഫ​ണ്ടി​ലാ​ണ് ഇ​ത്ര വ​ലി​യ ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ ​വി​ഷ​യ​ത്തി​ൽ വി​ജി​ല​ൻ​സ് ഡ​യ​ര​ക്ട​ർ​ക്ക് പ​രാ​തി അ​യ​യ്ക്കു​മെ​ന്നും പ്ര​വീ​ൺ കു​മാ​ർ വ്യ​ക്ത​മാ​ക്കി.