കെ​പി​സി​സി സ്വാ​ത​ന്ത്ര്യ പ്ലാ​റ്റി​നം ജൂ​ബി​ലി ഉ​ദ്ഘാ​ട​നം ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ൽ
Sunday, September 26, 2021 9:55 PM IST
കോ​ഴി​ക്കോ​ട്: കെ​പി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ, ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് കോ​ഴി​ക്കോ​ട്ടു ന​ട​ക്കും.
രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ സ​ന്ദ​ര്‍​ശ​നം കൊ​ണ്ട് അ​നു​ഗ്ര​ഹീ​ത​മാ​യ തു​റ​യൂ​രി​ലെ പാ​ക്ക​നാ​ര്‍​പു​ര​ത്തെ ഗാ​ന്ധി​സ​ദ​ന​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ല് സ്വാ​ത​ന്ത്ര്യ​യാ​ത്ര​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
75 സേ​വാ​ദ​ള്‍ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ അ​ണി​ചേ​രു​ന്ന സേ​വാ​ദ​ള്‍ സ്വാ​ത​ന്ത്ര്യ​യാ​ത്ര മ​ഹാ​ത്മ​ജി സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ഗാ​ന്ധി​റോ​ഡി​ലെ സ​ന്മാ​ര്‍​ഗ​ദ​ര്‍​ശി​നി വാ​യ​ന​ശാ​ല​യി​ല്‍ നി​ന്നും ആ​രം​ഭി​ക്കും. 30നു ​വൈ​കീ​ട്ട് 5.30ന് ​എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സാ​ഹി​ത്യ​കാ​ര​ന്‍ വി.​ആ​ര്‍. സു​ധീ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് രാ​വി​ലെ 8.30ന് ​യാ​ത്ര ആ​രം​ഭി​ക്കും. കേ​ള​പ്പ​ജി​യു​ടെ സ്മ​ര​ണ തു​ടി​ക്കു​ന്ന കോ​ര​പ്പു​ഴ​പാ​ല​ത്തി​ന് സ​മീ​പം യാ​ത്ര​യ്ക്കു സ്വീ​ക​ര​ണം ന​ല്‍​കും. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ യു.​കെ. കു​മാ​ര​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. വൈ​കി​ട്ട് നാ​ലി​ന് ചേ​മ​ഞ്ചേ​രി ക്വി​റ്റി​ന്ത്യാ സ്മാ​ര​ക​ത്തി​ല്‍ ഒ​രു​ക്കു​ന്ന സ്വീ​ക​ര​ണ​ത്തി​ല്‍ സി.​വി. ബാ​ല​കൃ​ഷ്ണ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ആ​ദ്യ​ദി​വ​സ​ത്തെ സ​മാ​പ​ന​സ​മ്മേ​ള​നം കൊ​ല്ലം​ചി​റ​യു​ടെ തീ​ര​ത്തു​ള്ള ഗാ​ന്ധി പ്ര​തി​മ​യ്ക്ക് സ​മീ​പം ന​ട​ക്കും. സാ​ഹി​ത്യ​കാ​ര​ന്‍ ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍ പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഗാ​ന്ധി​ജ​യ​ന്തി ദി​ന​മാ​യ ര​ണ്ടി​നു രാ​വി​ലെ കൊ​ല്ല​ത്ത് നി​ന്നു യാ​ത്ര തു​ട​ങ്ങി വൈ​കീ​ട്ട് ആ​റി​ന് പാ​ക്ക​നാ​ര്‍​പു​ര​ത്ത് സ​മാ​പി​ക്കും. കൗ​മു​ദി ടീ​ച്ച​ർ രാ​ഷ്ട്ര​പി​താ​വി​ന് പ്ര​വ​ര്‍​ത്ത​ന​ഫ​ണ്ടി​ലേ​ക്ക് ത​ന്‍റെ ആ​ഭ​ര​ണ​ങ്ങ​ള്‍ ഊ​രി ന​ൽ​കി​യ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വ​ട​ക​ര​യി​ലെ കോ​ട്ട​പ്പ​റ​മ്പ് മൈ​താ​ന​ത്തു നി​ന്നാ​ണ് 75 യു​വ​ജ​ന വി​ദ്യാ​ര്‍​ഥി നേ​താ​ക്ക​ള്‍ അ​ണി​നി​ര​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. യാ​ത്ര ഒ​ക്ടോ​ബ​ര്‍ ഒ​ന്നി​ന് വൈ​കീ​ട്ട് അ​ഞ്ചി​ന് കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ര​ണ്ടി​ന് രാ​വി​ലെ ആ​രം​ഭി​ക്കു​ന്ന യാ​ത്ര വൈ​കീ​ട്ട് ആ​റി​ന് പാ​ക്ക​നാ​ര്‍​പു​ര​ത്ത് സ​മാ​പി​ക്കും.
കീ​ഴ​രി​യൂ​ര്‍ സ്വാ​ത​ന്ത്ര്യ​സ​മ​ര ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ യാ​ത്ര​യി​ല്‍ 75 മ​ഹി​ളാ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നു ഉ​ച്ച​യ്ക്ക് 1.30ന് ​മു​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കീ​ട്ട് ആ​റി​ന് യാ​ത്ര പാ​ക്ക​നാ​ര്‍​പു​ര​ത്ത് സ​മാ​പി​ക്കും.
ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​ന് 75 അ​ധ്യാ​പ​ക​ര്‍ അ​ണി​നി​ര​ക്കു​ന്ന സ്വാ​ത​ന്ത്ര്യ​യാ​ത്ര മേ​പ്പ​യ്യൂ​രി​ലെ പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും. മൂ​ന്നി​ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റി​ന് പാ​ക്ക​നാ​ര്‍​പു​ര​ത്ത് സ​മാ​പി​ക്കും.
വൈ​കീ​ട്ട് ആ​റി​ന് പാ​ക്ക​നാ​ര്‍​പു​ര​ത്ത് സം​ഗ​മി​ക്കു​ന്ന യാ​ത്ര​ക​ളെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ​നേ​താ​വും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും. തു​ട​ർ​ന്ന് ഗാ​ന്ധി​സ​ദ​ന​ത്തി​ല്‍ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ വേ​ദി​യി​ല്‍ സ​മാ​പ​ന​സ​മ്മേ​ള​നം ന​ട​ക്കും. സ​മ്മേ​ള​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ. ​മു​ര​ളീ​ധ​ര​ന്‍ എം​പി, എം.​കെ. രാ​ഘ​വ​ന്‍ എം​പി, കെ​പി​സി​സി വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി, പി.​ടി.​തോ​മ​സ് എം​എ​ല്‍​എ, അ​ഡ്വ. ടി. ​സി​ദ്ദി​ഖ് എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി​ക​ളെ ആ​ദ​രി​ക്കും.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​എം. നി​യാ​സ്, വ​ക്താ​വ് കെ.​സി. അ​ബു, യു. ​രാ​ജീ​വ​ൻ, കെ.​പി. ബാ​ബു എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.