ലോ​ക ഹൃ​ദ​യ​ദി​നം: സൈ​ക്ല​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു
Sunday, September 26, 2021 9:55 PM IST
കോ​ഴി​ക്കോ​ട്: ഹൃ​ദ​യാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തി കാ​ര്‍​ഡി​യോ​ള​ജി​ക്ക​ല്‍ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ​യും കാ​ലി​ക്ക​ട്ട് കാ​ര്‍​ഡി​യോ​ള​ജി ക്ല​ബ്, ഐ​എം​എ കോ​ഴി​ക്കോ​ട് ബ്രാ​ഞ്ച് എ​ന്നി​വ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സൈ​ക്ല​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ചു. കോ​ഴി​ക്കോ​ട് ബീ​ച്ച് റോ​ഡി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ ആ​രം​ഭി​ച്ച സൈ​ക്ല​ത്തോ​ണ്‍ കാ​ലി​ക്ക​ട്ട് കാ​ർ​ഡി​യോ​ള​ജി ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ഡോ.​ഖാ​ദ​ർ മു​നീ​ർ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു. ജീ​വി​ത​ശൈ​ലി​ക​ൾ ഹൃ​ദ​യ​സൗ​ഹൃ​ദ​മാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സീ​നി​യ​ര്‍ കാ​ര്‍​ഡി​യോ​ള​ജി​സ്റ്റു​ക​ളാ​യ ഡോ. ​അ​ലി ഫൈ​സ​ല്‍, ഡോ. ​ജ​യേ​ഷ് ഭാ​സ്‌​ക​ര​ൻ, ഡോ. ​കെ.​ടി. സ​ജീ​ര്‍, ഐ​എം​എ കോ​ഴി​ക്കോ​ട് ഭാ​ര​വാ​ഹി ഡോ. ​എ​സ്.​വി. രാ​കേ​ഷ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​നു മു​ന്നി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച സൈ​ക്ല​ത്തോ​ണ്‍ പു​തി​യാ​പ്പ ഹാ​ര്‍​ബ​ര്‍ വ​രെ​യും പി​ന്നീ​ട് കോ​തി​പ്പാ​ലം വ​രെ​യും പോ​യി തി​രി​ച്ച് കോ​ര്‍​പ​റേ​ഷ​നു മു​ന്നി​ല്‍ ത​ന്നെ അ​വ​സാ​നി​ച്ചു. ഹൃ​ദ​യാ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് വ്യാ​യാ​മ​ത്തി​ന്‍റെ പ്രാ​ധാ​ന്യം അ​റി​യി​ക്കു​ക കൂ​ടി ല​ക്ഷ്യ​മി​ട്ടാ​ണ് സൈ​ക്ല​ത്തോ​ണ്‍ സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഡോ. ​അ​ലി ഫൈ​സ​ല്‍ പ​റ​ഞ്ഞു. രോ​ഗം വ​ന്ന ശേ​ഷ​മു​ള്ള ചി​കി​ത്സ​യെ​ക്കാ​ള്‍ പ്ര​ധാ​നം രോ​ഗം വ​രാ​തെ കാ​ക്കു​ന്ന ജീ​വി​ത ശൈ​ലി​യാ​ണെ​ന്ന് ഡോ. ​ജ​യേ​ഷ് ഭാ​സ്‌​ക​ര​ൻ പ​റ​ഞ്ഞു. വ്യാ​യാ​മ​ത്തി​നു പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​വ​ര്‍ ഏ​റി വ​രു​ന്നു​ണ്ടെ​ങ്കി​ലും ഭ​ക്ഷ​ണ​ത്തി​നോ​ടു​ള്ള അ​ഭി​നി​വേ​ശം കൂ​ടി വ​രു​ന്ന​താ​ണ് കൂ​ടു​ത​ല്‍ രോ​ഗ​ങ്ങ​ള്‍​ക്കി​ട​വ​രു​ത്തു​ന്ന​തെ​ന്ന് ഡോ. ​എ​സ്.​വി. രാ​കേ​ഷ് പ​റ​ഞ്ഞു.