മു​തു​കാ​ട്ടി​ൽ കു​ടു​ക്കി​ല​ക​പ്പെ​ട്ട കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ന്നു
Sunday, September 26, 2021 9:55 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങി കു​ടു​ക്കു കെ​ണി​യി​ല​ക​പ്പെ​ട്ട കാ​ട്ടു​പ​ന്നി​യെ പെ​രു​വ​ണ്ണാ​മൂ​ഴി വ​ന​പാ​ല​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വെ​ടി​വ​ച്ചു കൊ​ന്നു. ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഏ​ഴി​ൽ പെ​ട്ട മു​തു​കാ​ട് ഭാ​ഗ​ത്താ​ണി​ത്.
കൃ​ഷി ന​ശി​പ്പി​ക്കാ​നെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​ൻ കോ​ട​തി ഉ​ത്ത​ര​വു സ​മ്പാ​ദി​ച്ച ത​ദ്ദേ​ശ​വാ​സി പേ​ഴ്ത്തി​ങ്ക​ൽ വ​ർ​ക്കി​യു​ടെ പ​റ​മ്പി​ൽ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ​യാ​ണു സം​ഭ​വം. കൃ​ഷി ന​ശി​പ്പി​ക്കാ​നെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​യെ പി​ടി​ക്കാ​ൻ കൃ​ഷി​യി​ട​ത്തി​ൽ കു​ടു​ക്ക് കെ​ണി വെ​ച്ചി​രു​ന്നു. കാ​ട്ടു​പ​ന്നി കെ​ണി​യി​ൽ കു​ടു​ങ്ങി​യ വി​വ​രം വ​ട്ടോ​ത്ത് ജീ​ജോ​യാ​ണു ഫോ​റ​സ്റ്റ​ധി​കൃ​ത​രെ അ​റി​യി​ച്ച​ത്.​അ​വ​ർ വെ​ടി വ​യ്ക്കാ​ൻ പാ​ന​ലി​ൽ പേ​രു​ള്ള ഗം​ഗാ​ധ​ര​നെ​യെ​ത്തി​ച്ച് ഈ ​കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു.
പ​ന്നി​യു​ടെ മൃ​ത​ശ​രീ​രം വ​ന​പാ​ല​ക​ർ പു​ല​ർ​ച്ചെ ത​ന്നെ കൊ​ണ്ടു പോ​യി. ഏ​താ​നും ദി​വ​സം മു​മ്പ് മു​തു​കാ​ട് കോ​ൺ​വെ​ന്‍റ് വ​ക കൃ​ഷി​യി​ട​ത്തി​ലും പ​ന്നി അ​ക​പ്പെ​ട്ടി​രു​ന്നു. വ​ന​പാ​ല​ക​ർ ഇ​തി​നെ ജീ​വ​നോ​ടെ പി​ടി​ച്ചു ചാ​ക്കി​ലാ​ക്കി കൊ​ണ്ടു പോ​യി​രു​ന്നു. കോ​ൺ​വെ​ന്‍റി​നും കാ​ട്ടു​പ​ന്നി​യെ ന​ശി​പ്പി​ക്കാ​നു​ള്ള കോ​ട​തി അ​നു​മ​തി ല​ഭി​ച്ച​താ​ണ്.