പേ​രാ​മ്പ്ര​യി​ല്‍ പോ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Sunday, September 26, 2021 9:54 PM IST
പേ​രാ​മ്പ്ര‌: പേ​രാ​മ്പ്ര​യി​ല്‍ പോ​ലീ​സ് ഡോ​ഗ് സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ല​യി​ല്‍ പേ​രാ​മ്പ്ര സബ് ഡി​വി​ഷ​നി​ല്‍ പു​തു​താ​യി രൂ​പീ​ക​രി​ച്ച കെ9 ​സ്‌​ക്വാ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​മാ​ണു തു​ട​ങ്ങി​യ​ത്. പോ​ലീ​സ് ട്രാ​ഫി​ക് സ്‌​റ്റേ​ഷ​ന് സ​മീ​പ​മാ​യാ​ണ് കെ9 ​സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്തി​ക്കു​ക. കു​റ്റാ​ന്വേ​ഷ​ണ രം​ഗ​ത്ത് കൂ​ടു​ത​ല്‍ ശാ​സ്ത്രീ​യ​ത കൈ​വ​രി​ക്കു​ന്ന​തി​നും സ​ബ് ഡി​വി​ഷ​നു കീ​ഴി​ലേയും ജി​ല്ല​യി​ലെ കേ​സ​ന്വേ​ഷ​ണ​ത്തി​നും പു​തി​യ സ്‌​ക്വാ​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​നം സ​ഹാ​യ​ക​മാ​വും.
പ​രി​ശീ​ല​നം സി​ദ്ധി​ച്ച മൂ​ന്ന് ഡോ​ഗു​ക​ളു​ടെ സേ​വ​നം ഇ​വി​ടെ ല​ഭ്യ​മാ​ണ്. ബോം​ബ​ട​ക്കം സ്‌​ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന സ്‌​നി​പ്പ​ര്‍ ഡോ​ഗ് ല​ക്കി, ക​ള​വ് തു​ട​ങ്ങി​യ കു​റ്റ കൃ​ത്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ട്രാ​ക്ക​ര്‍ ഡോ​ബ​ര്‍​മാ​ന്‍ ഡോ​ഗ് ജാ​ന്‍​കോ, ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന നാ​ര്‍​ക്കോ​ട്ടി​ക് സ്‌​നി​ഫര്‍ പ്രി​ന്‍​സ് എ​ന്നീ മൂ​ന്നു ഡോ​ഗു​ക​ളു​ടെ സേ​വ​ന​മാ​ണ് പേ​രാ​മ്പ്ര സ​ബ് ഡി​വി​ഷ​ന്‍ കെ9 ​സ്‌​ക്വാ​ഡി​ലു​ള്ള​ത്. ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍ കാ​ന്ത് ഐ​പി​എ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ഡി​ജി​പി വി​ജ​യ് എ​സ്. സാ​ഖറെ, നോ​ര്‍​ത്ത് സോ​ണ്‍ ഐ​ജി അ​ശോ​ക് യാ​ദ​വ്, ക​ണ്ണൂ​ര്‍ റേഞ്ച് ഡി​ഐ​ജി കെ. ​സേ​തു​മാ​ധ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പേ​രാ​മ്പ്ര​യി​ല്‍ ഒ​രു​ക്കി​യ ച​ട​ങ്ങി​ല്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ​ശ്രീ​നി​വാ​സ്, അ​ഡീ​ഷ​ണ​ല്‍ സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ് എം. ​പ്ര​ദീ​പ് കു​മാ​ര്‍, സി ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ര്‍. ഹ​രി​ദാ​സ്, പേ​രാ​മ്പ്ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം മി​നി പൊ​ന്‍​പ​റ, പേ​രാ​മ്പ്ര പോലീ​സ് ഇ​ന്‍​സ്പ​ക്ട​ര്‍ എം. ​സ​ജീ​വ് കു​മാ​ര്‍, കെ9 ​സ്‌​ക്വാ​ഡ് ഇ​ന്‍​ചാ​ര്‍​ജ്ജ് കെ.​പി. മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.