ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ വ​നം​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ല്‍​കി
Sunday, September 26, 2021 9:53 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും കാ​ട്ടു​പ​ന്നി​ക​ളു​ടെ​യും കു​ര​ങ്ങ​ന്‍​മാ​രു​ടെ​യും ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ള്‍ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന് നി​വേ​ദ​നം ന​ല്‍​കി.
കാ​ട്ടു​പ​ന്നി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ല്‍ പ്ര​വേ​ശി​ച്ച് ഇ​ട​വി​ള കൃ​ഷി​ക​ളാ​യ മ​ര​ച്ചി​നി, വാ​ഴ​ മു​ത​ലാ​യ​വ​യും നാ​ളി​കേ​രം കൊ​ക്കോ അ​ട​യ്ക്ക മു​ത​ലാ​യ​വ കു​ര​ങ്ങു​ക​ളും ന​ശി​പ്പി​ച്ചു കൊ​ണ്ടി​രി​ക്ക​യാ​ണ്. ബൈ​ക്ക് യാ​ത്ര​ക്കാ​രെ കാ​ട്ടു​പ​ന്നി​ക​ള്‍ ആ​ക്ര​മി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. വീ​ടു​ക​ളി​ല്‍ പ്ര​വേ​ശി​ക്കു​ന്ന കു​ര​ങ്ങ​ന്‍​മാ​ര്‍ ഭ​ക്ഷ​ണസാ​ധ​ന​ങ്ങ​ള്‍ വീട്ടുപ​ക​ര​ണ​ങ്ങ​ള്‍ ഇ​വ ന​ശി​പ്പി​ക്കു​ന്നു.
ഈ ​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കാ​ട്ടു​പ​ന്നി​യെ ക്ഷു​ദ്ര​ജീ​വി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പൊ​തുജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍​ക​ണ​മെ​ന്നും ക​ര്‍​ഷ​ക​ര്‍​ക്ക് തോ​ക്ക് ലൈ​സ​ന്‍​സ് ല​ഭി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടിക്ര​മ​ങ്ങ​ള്‍ ല​ളി​ത​മാ​ക്ക​ണ​മെ​ന്നും വെ​ടി​വച്ച് കൊ​ല്ലു​ന്ന കാ​ട്ടു​പ​ന്നി​യെ പ​ര​സ്യ​മാ​യി ലേ​ലം ചെ​യ്ത് ല​ഭി​ക്കു​ന്ന തു​ക കൃ​ഷി ന​ശി​പ്പി​ക്ക​പ്പെ​ടു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ പ​റ​യു​ന്നു.
ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മോ​യ​ത്ത് മു​ഹ​മ്മ​ത്, ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ ചെ​യ​ര്‍​മാ​ന്‍ കെ.​വി.​സെ​ബാ​സ്റ്റ്യ​ന്‍, സ​ലിം പു​ല്ല​ടി, പ​ഞ്ചാ​യ​ത്തം​ഗം ഷാ​ഹിം ഹാ​ജി എ​ന്നി​വ​ര്‍ നി​വേ​ദ​ന സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു.