ക​ക്ക​യം റോ​ഡ് ടാ​റിം​ഗ് അ​പാ​ക​ത; നാ​ട്ടു​കാ​ർ അ​ടി​ച്ചു​വാ​രി പ്ര​തി​ഷേ​ധി​ച്ചു
Sunday, September 26, 2021 9:53 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യം റോ​ഡ് ടാ​റിം​ഗി​ലെ അ​പാ​ക​ത​യി​ൽ പ്ര​തി​ക്ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ റോ​ഡി​ലെ മെ​റ്റ​ൽ അ​ടി​ച്ചു​വാ​രി പ്ര​തി​ഷേ​ധി​ച്ചു. എ​ക​രൂ​ൽ - ക​ക്ക​യം പി​ഡ​ബ്ല്യൂ​ഡി റോ​ഡി​ൽ കേ​വ​ലം അ​ഞ്ച് മാ​സം മു​മ്പ് ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തി​യ ക​ക്ക​യം ടൗ​ണി​ന് സ​മീ​പം പ​ഞ്ച​വ​ടി പാ​ലം ഭാ​ഗ​ത്താ​ണ് മ​ഴ​യി​ൽ ടാ​റിം​ഗ് ത​ക​ർ​ന്ന് ഒ​ഴു​കി റോ​ഡി​ലേ​ക്ക് ചി​ല്ലി മെ​റ്റ​ൽ ചി​ത​റി നി​റ​ഞ്ഞ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട നി​ല​യി​ലാ​യ​ത്.
ഇ​വി​ടെ നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ അ​പ​ക​ട​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ ടാ​റിം​ഗി​ലെ അ​പാ​ക​ത​യാ​ണ് കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.
റോ​ഡി​ന്‍റെ ടാ​റിം​ഗ് ന​ട​ന്ന സ​മ​യ​ത്ത് ത​ന്നെ നാ​ട്ടി​ൽ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട​ക​ര​മാ​യി മാ​റി​യ റോ​ഡ് റീ ​ടാ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
നാ​ലാം വാ​ർ​ഡ് അം​ഗം ഡാ​ർ​ളി അ​ബ്രാ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രാ​യ ബേ​ബി തേ​ക്കാ​ന​ത്ത്, സ​ജി കു​ഴി​വേ​ലി, നി​സാം ക​ക്ക​യം, വി​പി​ൻ പാ​റ​യ്ക്ക​ൽ, ജാ​നേ​ഷ് ക​ല്ലി​ക്കു​ടി, ദു​ജാ​ന​ത്ത് കോ​ട്ടോ​ല,രാ​ജി പ​ള്ള​ത്ത്കാ​ട്ടി​ൽ, തോ​മ​സ് പു​ളി​ക്ക​ൽ, അ​ൻ​വ​ർ ക​ക്ക​യം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.