അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ; കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ടുമൂ​ടി ന​ശി​ക്കു​ന്നു
Sunday, September 26, 2021 9:53 PM IST
മു​ക്കം: സ്കൂ​ളു​ക​ൾ തു​റ​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​മ്പോ​ൾ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ച്ച കെ​ട്ടി​ടം കാ​ടുമൂ​ടി ന​ശി​ക്കു​ന്നു. ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​നുവേ​ണ്ടി കാ​ര​ശേ​രി തോ​ട്ട​ക്കാ​ട് നി​ർ​മി​ച്ച കെ​ട്ടി​ട​മാ​ണ് ആ​റു വ​ർ​ഷ​മാ​യി ‌ഉ​പ​യോ​ഗി​ക്കാ​തെ​ ന​ശി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. സ്വ​ന്തം കെ​ട്ടി​ടം ഉ​ണ്ടാ​യി​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നം ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​നു മു​ക​ളി​ൽ ആ​സ്ബ​റ്റോ​സ് ഷീ​റ്റി​നു കീ​ഴി​ലെ കു​ടു​സു​മു​റി​ക​ളി​ൽ കൊ​ടും ചൂ​ടി​ൽ തു​ട​രാ​നാ​ണ് യോ​ഗം. പു​റ​ത്തി​റ​ങ്ങാ​ൻ നി​വൃ​ത്തി​യി​ല്ല.

സം​സ്ഥാ​ന പാ​ത​യോ​ര​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ താ​ഴെ ര​ണ്ട് നി​ല​ക​ളി​ൽ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും വ​ർ​ക്ക്ഷോ​പ്പു​മൊ​ക്കെ​യാ​ണ്. ക​ളി​സ്ഥ​ലം പോ​യി​ട്ട് ഇ​റ​ങ്ങി നി​ൽ​ക്കാ​ൻ മു​റ്റം പോ​ലു​മി​ല്ല. 2008 ൽ ​കോ​ള​ജ് അ​നു​വ​ദി​ച്ച​തു​മു​ത​ൽ വ​ർ​ഷം മൂ​ന്ന് ല​ക്ഷം വാ​ട​ക ന​ൽ​കി ഈ ​കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് സി. ​മോ​യി​ൽ​കു​ട്ടി എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 2.5 കോ​ടി​ ചി​ല​വി​ൽ ര​ണ്ട് ക​ർ​ഷ​ക​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ 1.20 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ഇ​രു നി​ല​ക്കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​പ്പോ​ഴേ​ക്കും ഭ​ര​ണം മാ​റി. പി​ന്നീ​ടി​തു​വ​രെ ഉ​ദ്ഘാട​നം ന​ട​ന്നി​ല്ല. കെ​ട്ടി​ട​നി​ർ​മാ​ണ​ച്ച​ട്ട​മ​നു​സ​രി​ച്ചു​ള്ള ചി​ല അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ട ന​മ്പ​രും ല​ഭ്യ​മാ​ക്കാ​ത്ത​താ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ട​സ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

3.6 മീ​റ്റ​റു​ള്ള റോ​ഡി​ന് 7 മീ​റ്റ​റാ​ക്കി​വീ​തി കൂ​ട്ട​ൽ, കെ​ട്ടി​ട​ത്തി​ന് റാ​മ്പ് നി​ർ​മാ​ണം, വെ​ള്ളം ല​ഭ്യ​മാ​ക്ക​ൽ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും ബാ​ക്കി​യു​ള്ള​ത്. ഇ​ത് ആ​റു​വ​ർ​ഷം എ​ടു​ത്തി​ട്ടും ന​ട​പ്പാ​ക്കാ​നാ​യി​ല്ല.