‘അ​നു​പ​മം- വി​മ​ല വി​ദ്യാ​ല​യം’: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ ജി​ല്ലാ​ത​ല ആ​ലോ​ച​നാ യോ​ഗം ചേ​ർ​ന്നു
Sunday, September 26, 2021 1:20 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡി​നെ തു​ട​ർ​ന്നു നീ​ണ്ട കാ​ലം അ​ട​ച്ചി​ട്ട വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും ജ​ന പ്ര​തി​നി​ധി​ക​ളു​ടേ​യും ആ​ലോ​ച​നാ യോ​ഗം ന​ട​ത്തി. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു​പ​മം -വി​മ​ല വി​ദ്യാ​ല​യം പ​ദ്ധ​തി ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ക​ബീ​ർ വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഓ​രോ വി​ദ്യാ​ല​യ​ത്തി​ലും ന​ട​പ്പാ​ക്കേ​ണ്ട വി​വി​ധ ശു​ചീ​ക​ര​ണ സു​ര​ക്ഷ പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ചു വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ വി​പി മി​നി, എ​ഡ്യൂ​കെ​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ യു.​കെ. അ​ബ്ദു​ൾ നാ​സ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ​ൺ എ​ൻ.​എം. വി​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ആ​രോ​ഗ്യ​വ​കു​പ്പ്, വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, പോ​ലീ​സ്, ട്രാ​ഫി​ക്, യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡ്, എ​ൻ​എ​സ്എ​സ്, കു​ടും​ബ​ശ്രീ,ഹ​രി​ത കേ​ര​ള മി​ഷ​ൻ, ശു​ചി​ത്വ മി​ഷ​ൻ, ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ്, വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്, ജി​ല്ലാ പ്ലാ​നിം​ഗ് വി​ഭാ​ഗം തു​ട​ങ്ങി​യ​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സം​വി​ധാ​ന​ങ്ങ​ളെ കു​റി​ച്ചും വി​ദ്യാ​ല​യ​ങ്ങ​ൾ തു​റ​ക്കു​മ്പോ​ൾ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും കു​ട്ടി​ക​ൾ​ക്ക് ഒ​രു​ക്കേ​ണ്ട പ​രി​ര​ക്ഷ​ക​ളെ സം​ബ​ന്ധി​ച്ചും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ​മ​ർ​പ്പി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്തും.
ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി വി​വി​ധ ത​ല​ത്തി​ലു​ള്ള യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു​ചേ​ർ​ക്കും. വ​കു​പ്പു​ത​ല​ത്തി​ൽ ചെ​യ്യേ​ണ്ട പി​ന്തു​ണ സം​വി​ധാ​ന​ങ്ങ​ൾ താ​ഴെ ത​ട്ടി​ൽ വ​രെ എ​ത്തി​ക്കു​ന്ന​തി​ന് അ​ത​ത് വ​കു​പ്പു​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തും. ഭ​യാ​ശ​ങ്ക​ക​ൾ ഇ​ല്ലാ​തെ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന​തി​നും പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തും കു​ട്ടി​ക​ളെ സ​ജ്ജ​മാ​ക്കു​ന്ന​തി​ന് വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പ്, സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ൻ എ​ന്നി​വ​യു​ടെ കൗ​ൺ​സ​ല​ർ​മാ​രെ​യും അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​രെ​യും ഉ​പ​ജി​ല്ലാ ത​ല​ത്തി​ൽ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി വി​ന്യ​സി​ക്കും.
എ​ൻ​എ​സ്എ​സ്, എ​സ്പി​സി, എ​ൻ​സി​സി തു​ട​ങ്ങി​യ​വ​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ദ്യാ​ല​യ അ​ലൂം​മി​നി​ക​ളെ​യും പി​ടി​എ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വി​ദ്യാ​ല​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഓ​രോ വി​ദ്യാ​ല​യ​ത്തി​ലും ഉ​റ​പ്പാ​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ക്കു​ന്ന​തി​ലും ശു​ചീ​ക​ര​ണ​ത്തി​നും വ​രു​ന്ന ചെ​ല​വു​ക​ൾ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യും സാ​മൂ​ഹി​ക പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ​യും എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ഉ​റ​പ്പാ​ക്കും.