ശു​ചി​ത്വം വ​ർ​ധി​പ്പി​ക്കും, കോ​ഴി​ക്കോ​ട് കൂ​ടു​ത​ൽ സു​ന്ദ​ര​മാ​കും
Saturday, September 25, 2021 1:07 AM IST
കോ​ഴി​ക്കോ​ട്: ശു​ചി​ത്വ​വും മാ​ലി​ന്യ സം​സ്ക​ര​ണ​വും ഉ​റ​പ്പു​വ​രു​ത്തി കോ​ഴി​ക്കോ​ടി​നെ കൂ​ടു​ത​ൽ പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​വി​ഷ്ക​രി​ക്കാ​ൻ കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​ൻ. മൂ​ന്നു മു​ത​ൽ അ​ഞ്ചു​വ​ർ​ഷം​വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ബൃ​ഹ​ത് പ​ദ്ധ​തി​ക്കാ​യു​ള്ള ക​ര​ടു രൂ​പ​രേ​ഖ ഇ​തി​നോ​ട​കം ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.
സ​മ​സ്ത​മേ​ഖ​ല​യെ​യും പ​ഠ​ന​വി​ധേ​യ​മാ​ക്കി ത​യാ​റാ​ക്കി​യ "ശു​ചി​ത്വ പ്രോ​ട്ടോ​കോ​ൾ' ന് ​മേ​ലു​ള്ള വി​ദ​ഗ്ധ ച​ർ​ച്ച​യ്ക്കും കോ​ർ​പ​റേ​ഷ​ൻ തു​ട​ക്ക​മി​ട്ടു ക​ഴി​ഞ്ഞു. സ​ർ​ക്കാ​ർ അ​ർ​ധ​സ​ർ​ക്കാ​ർ, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ, വി​ദ്യാ​ല​യ​ങ്ങ​ൽ, വീ​ടു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, റോ​ഡു​ക​ൾ, പാ​ർ​ക്കു​ക​ൾ, തു​റ​സാ​യ സ്ഥ​ല​ങ്ങ​ൾ, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ, പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ൾ, ക​ട​ൽ​ത്തീ​ര​ങ്ങ​ൾ, ത​ട്ടു​ക​ട​ക​ൾ, പ​ര​സ്യ ബോ​ർ​ഡു​ക​ൾ തു​ട​ങ്ങി ന​ഗ​ര​ത്തി​ലെ ഒ​ട്ടു​മി​ക്ക മേ​ഖ​ല​ക​ളും പാ​ലി​ക്കേ​ണ്ട പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളാ​ണ് ക​ര​ടു രൂ​പ​രേ​ഖ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, പ​രി​ശീ​ല​നം, മോ​ണി​റ്റ​റിം​ഗ്, അം​ഗീ​കാ​രം തു​ട​ങ്ങി​യ​വ​യും ശു​ചി​ത്വ പ്രോ​ട്ടോ​കോ​ൾ വി​ശ​ദ​മാ​ക്കു​ന്നു. ശാ​സ്ത്രീ​യ​മാ​യ ബോ​ധ​വ​ത്ക​ര​ണ​ത്തി​ൽ​കൂ​ടി പൊ​തു​ജ​ന​ങ്ങ​ളെ​കൂ​ടി മു​ഖ​വി​ല​യ്ക്കെ​ടു​ത്ത് അ​വ​രു​ടെ മ​നോ​ഭാ​വ​ത്തി​ൽ മാ​റ്റം വ​രു​ത്തി ന​ഗ​ര​ത്തി​ന്‍റെ ഹാ​പ്പി​ന​സ് ഇ​ൻ​ഡെ​ക്സ് ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രി​ക​യാ​ണ് ല​ക്ഷ്യം.
ശു​ചി​ത്വ​പ​രി​പാ​ല​ന​മാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന പ്ര​ധാ​ന പ​രി​പാ​ടി. ഇ​തി​നാ​യി സ​മ​യ​ബ​ന്ധി​ത​മാ​യ ആ​സു​ത്ര​ണം ഒ​രു​ക്കും. ഖ​ര,ദ്ര​വ​മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ലും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ക​ർ​മ പ​രി​പാ​ടി​ക​ളാ​ണ് ആ​വി​ഷ്ക​രി​ക്കു​ക. റെ​ഡ്യൂ​സ്, റീ ​യൂ​സ്, റീ ​സൈ​ക്കി​ൾ എ​ന്ന ത​ത്വ​മാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്. വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സൗ​രോ​ർ​ജ പാ​ന​ലു​ക​ൾ സ്ഥാ​പി​ക്കു​ക എ​ന്ന​തും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. ന​ഗ​ര​ത്തി​ൽ തോ​ന്നി​യ​പോ​ലെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത് പ​ദ്ധ​തി നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്നു. വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും ശു​ചി​ത്വ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം. സു​ചി​മു​റി​ക​ൾ പ​രി​പാ​ലി​ക്കു​ക, തെ​രു​വ് ക​ച്ച​വ​ട​ക്കാ​ർ​ക്ക് ഒ​രേ​രീ​തി​യി​ലു​ള്ള ഡി​സൈ​ൻ പ​രി​പാ​ലി​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ളാ​ണ് പ​ദ്ധ​തി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.